ബജറ്റ് ഇരവിപുരത്തിന് ആഹ്ലാദം: എം. നൗഷാദ് എം.എല്‍.എ
കൊല്ലം: സംസ്ഥാന ബജറ്റ് ഇരവിപുരം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദദായകമാണെന്ന് എം. നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. മയ്യനാട് റെയില്‍വേ മേല്‍പ്പാലത്തിനും കല്ലുന്താഴം ഫ്ളൈ ഓവറിനും 50 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇരവിപുരം മണ്ഡലത്തില്‍ രണ്ടു വമ്പന്‍ പദ്ധതികള്‍ക്കായി 100 കോടി രൂപ വകയിരുത്തി.
മണ്ഡലത്തിലെ മറ്റു രണ്ടു മേല്‍പ്പാലങ്ങള്‍ക്കു കഴിഞ്ഞ ഇടക്കാല ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. ഇരവിപുരം റെയില്‍വേ മേല്‍പ്പാലത്തിനും അയത്തില്‍ ഫ്ളൈ ഓവറിനുമാണ് കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നത്. ഈ രണ്ടു പദ്ധതികളുടെയും നിര്‍വഹണ ചുമതല കേരള സ്റ്റേറ്റ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനാണ്. അവര്‍ വിശദമായ ഡ്രോയിങ്ങും പദ്ധതി അടങ്കലും തയാറാക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ പദ്ധതികളുടെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."