HOME
DETAILS

ഭരണപരിഷ്‌കാര കമ്മിഷന്‍ സിറ്റിങ്: നിര്‍ദേശങ്ങള്‍ നിരത്തി ജനം

  
backup
January 23 2019 | 07:01 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8

കാസര്‍കോട്: ഭരണ പരിഷ്‌കാര കമ്മിഷന്‍ രൂപീകരിച്ചതിനു ശേഷമുള്ള കാസര്‍കോട് നടന്ന നാലാമത്തെ സിറ്റിങില്‍ നിര്‍ദേശങ്ങള്‍ നിരത്തി കാസര്‍കോടെ പൗരാവലി പങ്കെടുത്തു. വൈവിധ്യങ്ങളായ നിരവധി നിര്‍ദേശങ്ങളാണ് ഭരണ കമ്മിഷനു മുന്നിലെത്തിയത്. പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫിസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം, പൗരന്റെ അടിസ്ഥാന വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുണ്ടാക്കുകയും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പ്രധാനരേഖയായി കാണുകയും വേണം, ഭാഷന്യൂനപക്ഷ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകണം, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം, മംഗളുരുവിലെ ആശുപത്രികളില്‍നിന്നു ലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ക്ക് അംഗീകരിക്കാത്തതിനുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് കമ്മിഷനുമുന്നിലെത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ഭരണ പരിഷ്‌കാര കമ്മിഷന്റെ പബ്ലിക് ഹിയറിങ് നടന്നത്.
മുന്‍ ചീഫ് സെക്രട്ടറിമാരും ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗങ്ങളുമായ സി.പി നായര്‍, നീലാ ഗംഗാധരന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഷീലാ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ക് ഹിയറിങ് നടത്തിയത്.വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെ കാര്യക്ഷമമാക്കണമെന്നും ആനുകൂല്യവിതരണം സമയബന്ധിതമാക്കണമെന്നും വിവിധ യൂനിയന്‍ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, കൃഷിവകുപ്പ് തുടങ്ങി ജനങ്ങള്‍ ദിവസവും ബന്ധപ്പെടുന്ന ഓഫിസുകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നും സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരണമെന്നും നിര്‍ദേശമുണ്ടായി. മറ്റു ജില്ലകളില്‍ നിന്നുവരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലയില്‍ കൂടുതല്‍ താമസസൗകര്യമുണ്ടാകണമെന്നും കമ്മിഷനു മുന്നില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു. കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങളില്‍ ഒരു ഓഫിസില്‍ അപേക്ഷ നല്‍കിയാല്‍ അവിടെനിന്നു തന്നെ അപേക്ഷന് ആവശ്യമായ സേവനങ്ങള്‍ ലഭിക്കണം. വിവിധ ആവശ്യങ്ങള്‍ക്ക് കലക്ടറേറ്റില്‍ എത്തുന്ന മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ക്ക് പോകേണ്ട ഓഫിസുകളില്‍ എത്തിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നുതന്നെ സഹായിയെ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ടായി. മാത്രമല്ല, കൂടുതല്‍ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഓഫിസുകള്‍ താഴത്തെ നിലകളിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ടായി.
ഉദ്യോഗസ്ഥ മേധാവിത്വവും ഉദ്യോഗസ്ഥരുടെ നിലപാടുകളും സാങ്കേതികത്വവും ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളെയും ജനങ്ങളുടെ ക്ഷേമ പദ്ധതികളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ നാലിരട്ടിയോളം വര്‍ധിച്ചിട്ടും ഓഫിസുകളുടെയും ജീവനക്കാരുടേയും എണ്ണത്തില്‍ വര്‍ധനയില്ലാത്തത് ഈ മേഖലയിലെ ക്ഷേമപദ്ധതികളെ ബാധിക്കുന്നുവെന്നും പരാതി ഉന്നയിക്കപ്പെട്ടു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമുണ്ടാകണമെന്നും ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതിന് കമ്മിഷന്‍ ഇടപെടണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി തടസവാദങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലേക്ക് അര്‍ഹമായ രീതിയില്‍ എത്തുന്നില്ലെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉന്നയിച്ചു. കമ്മിഷന്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മോണിട്ടറിങ് കൃത്യമായി നടത്തുന്നതിന് സംവിധാനം വേണമെന്ന് കമ്മിഷന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പല ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജീവനക്കാരുടെ ഇടയില്‍നിന്നു പരാതികളുണ്ടായി. ചെങ്ങറ പുനരധിവാസ ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയത്തിന് നികുതി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന് കലക്ടര്‍ കമ്മിഷന്റെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, അഡീഷണല്‍ സെക്രട്ടി സി.ജി സുരേഷ്‌കുമാര്‍, എ.ഡി.എം എന്‍. ദേവീദാസ്, കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഹിയറിങില്‍ പങ്കെടുത്തു.

 

ആധുനിക സാങ്കേതികവിദ്യ പലര്‍ക്കും അപ്രാപ്യമെന്ന് വി.എസ്


കാസര്‍കോട്: സേവനം അവകാശമാണെന്ന് പറയുമെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് ആ തോന്നലുണ്ടാകുന്നില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ക് ഹിയറിങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം അയച്ചുനല്‍കിയ സന്ദേശം കമ്മിഷന്‍ മെമ്പര്‍ സെക്രട്ടി ഷീലാ തോമസ് ഹിയറിങില്‍ വായിക്കുകയായിരുന്നു. പരാതികള്‍ പലപ്പോഴും പരിഹാരമില്ലാതെ അവസാനിക്കുന്നു. ആധുനിക സാങ്കേതികവിദ്യ പലര്‍ക്കും അപ്രാപ്യമാണ്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ പലപ്പോഴും ജനങ്ങളെ വലയ്ക്കുന്നു. ഇതേക്കുറിച്ചെല്ലാം ഉദ്യോഗസ്ഥ മേധാവികളുമായും ഭരണ തന്ത്രജ്ഞരുമായും കമ്മിഷന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്നാല്‍ ജനങ്ങളുടെ ഭാഗത്തുനിന്നാണ് നിലവിലുള്ള സംവിധാനത്തെക്കുറിച്ച് മനസിലാക്കേണ്ടത് എന്നതിനാലാണ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കമ്മിഷന്‍ പബ്ലിക് ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷനു ലഭിച്ചത് വിലപ്പെട്ട നിര്‍ദേശങ്ങളാണെന്നും പബ്ലിക് ഹിയറിങുകളില്‍ പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago