'നിനക്ക് സുഹൃത്തായി ഞാനുണ്ട്': കുള്ളനെന്ന പരിഹാസമേറ്റുവാങ്ങി തളര്‍ന്ന ക്വാഡന് ലോകമെങ്ങുനിന്നും പിന്തുണ, രണ്ടു കോടി രൂപ അക്കൗണ്ടിലെത്തി
മെല്‍ബണ്‍: പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ പരിഹാസങ്ങള്‍ കേട്ട് കരഞ്ഞുനിലവിളിച്ച ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതു വയസുകാരന് ലോകത്തെ എല്ലാ ഭാഗത്തു നിന്നും വന്‍ പിന്തുണ. പൊക്കക്കുറവിന്റെ പേരില്‍ പല തരത്തിലുള്ള അവഗണനകള്‍ നേരിട്ട ലോകപ്രശസ്ത കൊമേഡിയന്‍ ബ്രാഡ് വില്യംസ് മുതല്‍ മലയാളത്തിലെ ഉണ്ട പക്രു വരെയുള്ളവരെ ക്വാഡന് പിന്തുണയുമായി രംഗത്തെത്തി.
ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കാന്‍ വേണ്ടി 10,000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിക്കുമെന്നും ബ്രാഡ് വില്യംസ് വ്യക്തമാക്കി. ഇതിനൊപ്പം രണ്ടു കോടിയോളം രൂപ ക്വാഡന് സഹായമായി എത്തുകയും ചെയ്തു.
ഹോളിവുഡ് താരം ഹ്യൂജ് ജാക്ക്മാനും ക്വാഡന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയയോയിലാണ് ക്വാഡനെ ഹ്യൂജ് ജാക്ക്മാന്‍ ആശ്വസിപ്പിക്കുന്നത്. നിനക്ക് സുഹൃത്തായി ഞാനുണ്ടെന്ന കുറിപ്പോടെയാണ് ഹ്യൂജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“I want to die” says this 9 year old boy after being bullied. Excuse my language, but what kind of a fucking world do we live in? This is heartbreaking and I hope he gets all the love and support he needs. Broke my heart this has. #SuicideAwareness pic.twitter.com/RFa75X0aiq
— Joshua (@JoshuaJPE) February 20, 2020
'ക്വാഡന്‍, നീ വിചാരിക്കുന്നതിനേക്കാള്‍ കരുത്തനാണ്. എല്ലാവരും പരസ്പരം അനുകമ്പ കാണിക്കുക. കളിയാക്കലുകള്‍ ശരിയല്ല, ജീവിതം കാഠിന്യമേറിയതാണ്. നമുക്കോര്‍ക്കാം, നമുക്ക് മുന്‍പിലുള്ള എല്ലാവരും എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്'- വീഡിയോയില്‍ ഹ്യൂജ് ജാക്ക്മാന്‍ പറയുന്നു.
ക്വാഡന്റെ അമ്മ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ഓസ്‌ട്രേലിയക്കാരനായ ക്വാഡന്‍ എന്ന ഈ കുട്ടി. തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണവന്‍ അമ്മയോട് ചോദിക്കുന്നത്. 'എനിക്ക് ഒരു കയര്‍ തരൂ, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്'- കരഞ്ഞുകൊണ്ട് ക്വാഡന്‍ പറയുന്നു.
മലയാള നടന്‍ ഗിന്നസ് പക്രുവിന്‍റെ പോസ്റ്റ് ഇങ്ങനെ
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു .
"ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
- ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."