സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
തൊടുപുഴ: ജില്ലാ നെഹൃു യുവകേന്ദ്ര സന്നദ്ധ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള യുവതീ-യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള യുവതീ-യുവാക്കളെ അവരുടെ ബ്ലോക്കുകളിലാണ് നിയമിക്കുന്നത്. ആരോഗ്യം, സാക്ഷരത, ശുചിത്വം, കലാ-കായികം, വികസന പ്രവര്‍ത്തനം എന്നീ മേഖലയില്‍ ബോധവല്‍ക്കരണം നടത്താന്‍ താല്‍പര്യമുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍. 18നും 29നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് കുറഞ്ഞ യോഗ്യത. ഉയര്‍ന്ന വിദ്യഭ്യാസമുള്ളവര്‍ക്കും കോളേജുകളില്‍ നാഷണല്‍സര്‍വീസ് വളന്റിയര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും യുവജന ക്യാമ്പുകള്‍, കുടുംബശ്രീ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. (കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം).
റഗുലര്‍ വിദ്യാര്‍ഥികള്‍, മറ്റ് ജോലികളില്‍ ഏര്‍പ്പെക്കിരിക്കുന്നവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസം 5000രൂപയാണ് ഹോണറേറിയം. താല്‍പര്യമുള്ളവര്‍ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപത്തുള്ള നെഹൃ യുവകേന്ദ്ര ഓഫീസില്‍ 13ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹൃ യുവകേന്ദ്ര, മുനിസിപ്പല്‍ ബില്‍ഡിങ്, ഗാന്ധി സ്‌ക്വയറിന് സമീപം, തൊടുപുഴ എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-222670 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."