അമൃത് ശുദ്ധജല വിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: കോര്‍പറേഷന്‍ അമൃത് ശുദ്ധജല വിതരണ പദ്ധതിക്കായി പൊതുമരാമത്ത്, ദേശീയപാതാ റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
പൊതുമരാമത്ത് റോഡായ തോട്ടട കിഴുന്നപ്പാറ റോഡില്‍ രണ്ടു റീച്ചുകളിലായി 4.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടന്‍ നല്‍കാന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ യോഗം ചുമതലപ്പെടുത്തി. നിലവില്‍ ആറു പൊതുമരാമത്ത് റോഡുകളില്‍ കട്ടിങിന് അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ പെപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഫെബ്രുവരി 15 നകം പൂര്‍ത്തീകരിക്കണം. പുഴാതി, പള്ളിക്കുന്ന്, എടക്കാട്, എളയാവൂര്‍ സോണുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി മേയ് മാസത്തോടുകൂടി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ ധാരണയായി.
114.47 കോടി രൂപയുടെ 12 കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ചുമതല കേരളാ ജലഅതോറിറ്റിക്കാണ്. ദേശീയ പാതയില്‍ ചൊവ്വ ഗേറ്റ് മുതല്‍ നടാല്‍ ഗേറ്റ് വരെയും പളളിക്കുന്ന് മുതല്‍ തെഴുക്കീല്‍ പീടിക വരെയും 11 കിലോമീറ്ററില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ 41 കിലോമീറ്റര്‍ പി.ഡബ്ല്യു റോഡുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്. മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കേരള ജലതോറിറ്റി എം.ഡി എ കൗശികന്‍, എന്‍. ബിന്ദു, കെ.വി സജീവന്‍, കെ. ജിഷാകുമാരി, പി. രത്‌നകുമാര്‍, പി. രാധാകൃഷ്ണന്‍, കെ.ആര്‍ ഹരീന്ദ്ര നാഥ്, കെ.പി ദിലീപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."