എഴുത്തുകാര്‍ നിലപാട് പറയേണ്ട കാലം: മോഹന്‍ കുമാര്‍
മയ്യില്‍: എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കൃത്യമായി നിലപാടുകള്‍ പറയേണ്ട സാഹചര്യമാണു രാജ്യത്തു നിലനില്ക്കുന്നതെന്നു എഴുത്തുകാരനും കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ ഡയരക്ടറുമായ ഡോ. കെ.വി മോഹന്‍കുമാര്‍. എഴുത്തുകാര്‍ മാത്രമല്ല ഓരോ മനുഷ്യനും നിലപാടുകള്‍ സന്ദേഹമില്ലാതെ രേഖപ്പെടുത്തേണ്ട സാഹചര്യമാണ്. ചില വേദികളിലോ ചില സാഹചര്യങ്ങളിലോ നിലപാടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്നുവെങ്കില്‍ ചിലയിടത്ത് അതു സാധ്യമാകുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്. നിലപാടുകള്‍ ഉണ്ടായിരിക്കുകയും അതു രേഖപ്പെടുത്തുകയും ചെയ്തതിനാലാണു സഫ്ദര്‍ ഹാശ്മി മുതല്‍ ധബോല്‍ക്കറും പന്‍സാരെയും ഗൗരി ലങ്കേഷും വരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ എന്‍. ഉണ്ണികൃഷ്ണന് പുരസ്കാര സമര്‍പ്പണവും മുപ്പതാം വര്‍ഷികാഘോഷം സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവലിബറലിസത്തിന്റെ ചിന്തയില്‍ പുരസ്കാരങ്ങളായോ സ്ഥാനങ്ങളായോ ലാഭം കൊതിക്കുന്ന എഴുത്തുകാരാണ് അഭിപ്രായം രേഖപ്പെടുത്താന്‍ മടിക്കുന്നത്. നവ ഫാസിസത്തിനെതിരെ നാം മിണ്ടാതിരിക്കുന്നുവെങ്കില് നാം കുറ്റക്കാരാണ് എന്നുതന്നെയാണ് അര്‍ഥമെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കി.
ബിജു കണ്ടക്കൈ അധ്യക്ഷനായി. ഫുട്ബോള്‍ രംഗത്ത് അരനൂറ്റാണ്ടുകാലത്തെ ആത്മാര്പ്പണത്തിന് കൈപ്രത്ത് ചന്ദ്രന് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ ഫുട്ബോള്‍ താരം കെ. ബിനീഷ് മുഖ്യാതിഥിയായി. മത്സര വിജയികള്‍ക്കു വി. മനോമോഹനന്‍ സമ്മാനം നല്കി. എന്‍.കെ രാജന്, കെ.സി ശ്രീനിവാസന്, പി.പി സതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."