HOME
DETAILS
MAL
കാര്‍ഷികമേഖലയെ അവഗണിച്ച ബജറ്റ് : റോഷി അഗസ്റ്റിന്‍
backup
March 04 2017 | 00:03 AM
തൊടുപുഴ : ഇടുക്കി കാര്‍ഷിക, ടൂറിസം മേഖലയോടുള്ള അവഗണന പ്രകടമായ ബജറ്റാണിതെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കാര്‍ഷിക മേഖലയിലുണ്ടായിട്ടുള്ള അപജയങ്ങള്‍ക്കു പരിഹാരം കാണാന്‍ ഈ ബജറ്റിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ഏലത്തിന് 10 കോടി രൂപയാണ് വകയിരുത്തിയിരുന്നെങ്കില്‍ ഇത്തവണത്തെ ബജറ്റില്‍ ഏലം കാര്‍ഷിക മേഖലയെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. വയനാടിനും, കാസര്‍ഗോഡിനും പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇടുക്കിക്ക് ഈ അവഗണനയെന്ന് എം.എല്‍.എ. പറഞ്ഞു. 2017-18 ബജറ്റ് പ്രസംഗത്തില്‍ പരിഗണിക്കപ്പെടാതെപോയ പ്രവൃത്തികള്‍ ധനമന്ത്രിയുടെ മറുപടിപ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്ന് എം.എല്‍.എ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."