കമ്പംമെട്ട്് ചെക്‌പോസ്റ്റിലെ
അതിര്‍ത്തി നിര്‍ണയം; ചര്‍ച്ച ഒമ്പതിന്്
കേരളം സര്‍വേ പൂര്‍ത്തിയാക്കി; തമിഴ്‌നാടിന്റെ നടപടികളില്‍ അവ്യക്തത
തൊടുപുഴ: കമ്പംമെട്ടിലെ കേരള-തമിഴ്‌നാട് ചെക്‌പോസ്റ്റില്‍ നടക്കുന്ന അതിര്‍ത്തിനിര്‍ണയത്തിന്റെ നടപടികള്‍ കേരളം പൂര്‍ത്തിയാക്കി.
അതേസമയം, തമിഴ്‌നാടിന്റെ സര്‍വേ നടപടികളില്‍ അവ്യക്തത തുടരുകയാണ്. അതിര്‍ത്തി കല്ലുകള്‍ കാണാതായതാണ് തമിഴ്‌നാടിന്റെ സര്‍വേ നടപടികളെ പ്രതികൂലമായി ബാധിച്ചത്. കേരളത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് ഉന്നതതല നിര്‍ദേശം ലഭിച്ചു.
അതിര്‍ത്തി നിര്‍ണയിക്കാനായി സ്ഥാപിച്ച കല്ലുകള്‍ കാണാതായ സാഹചര്യത്തില്‍ കമ്പംമെട്ടിന് താഴെ തമിഴ്‌നാട്ടിലെ പട്ടയ ഭൂമിയുടെ അതിര് മുതല്‍ സര്‍വേ നടത്തിയാല്‍ മാത്രമേ തമിഴ്‌നാടിന്റെ അതിര്‍ത്തി നിര്‍ണയം സാധ്യമാകൂ. കമ്പം നോര്‍ത്ത് സി.ഐ ഉലകനാഥന്റെയും തമിഴ്‌നാട് ഫോറസ്റ്റ് റേഞ്ചര്‍ സുരേഷിന്റെയും നേതൃത്വത്തില്‍ വന്‍ പൊലിസ്,വനംവകുപ്പ് സന്നാഹവുമായാണ് ആര്‍.ഡി.ഒ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയത്. അതിര്‍ത്തിയിലൂടെ അരക്കിലോമീറ്ററോളം സംഘം കാല്‍നടയായി നടപടികള്‍ വിലയിരുത്തി.
ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേരള-തമിഴ്‌നാട് അധികൃതര്‍ ആറാം തിയതി നടത്താനിരുന്ന ചര്‍ച്ച ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
ഇത് ഒമ്പതിനു നടത്തുമെന്ന്് ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ.ഷാജി അറിയിച്ചു. ഇരു സംസ്ഥാനങ്ങളും തയ്യാറാക്കുന്ന പുതിയ സര്‍വേ റിപേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ചര്‍ച്ചയിലാവും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."