പൗരത്വ പ്രശ്‌നത്തില്‍ യു.ഡി.എഫിന്റേത് ആത്മാര്‍ഥമായ നിലപാടെന്ന് ചെന്നിത്തല
ജിദ്ദ: പൗരത്വ പ്രശ്‌നത്തില്‍ കേരളത്തില്‍ യു.ഡി.എഫ് 101 ശതമാനം ആത്മാര്‍ഥതയോടെയാണ് പോരാട്ടങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും കോൺഗ്രസിനും യു.ഡി.എഫിനും ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ള എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ കോൺഗ്രസ് നേതാക്കള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വേദനിക്കുന്ന ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പ്രയാസത്തോടെ ഓരോ ദിവസവും തള്ളി നീക്കുന്ന മുസ്ലിം സഹോദരന്മാരെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ മറ്റാരേക്കാളും കൂടുതല്‍ കേരളത്തിലെ കോഗ്രസും യു.ഡി.എഫും എന്നും മുന്നിലുണ്ടാകുമെന്നും ഒരാളും ഭയപ്പെടേണ്ടതില്ലെന്നും ഒരാളെയും ഭയപ്പെടുത്താന് ഇവര്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു ഒ.ഐ.സി.സി ജിദ്ദ റീജനല്‍ കമ്മിറ്റിയുടെ മുപ്പത്തിയാറാം വാര്‍ഷികം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയെയും അമിത് ഷായെയും ചരിത്രത്തിന്റെ ചവിറ്റുകൊട്ടയില്‍ എറിയും -രമേശ് ചെന്നിത്തല
പൗരാവകാശവും ജനാധിപത്യവും പിച്ചിച്ചീന്തി, ഭരണഘടനയെ അട്ടിമറിച്ച് ഹിറ്റ്‌ലറും ഗീബല്‍സുമായി പുനവരതരിച്ചിരിക്കുന്ന നരേന്ദ്രമോഡിയെയും അമിത് ഷായെയും ഇന്ത്യയിലെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും രാജ്യത്ത് മതേതര ഐക്യത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതിനായി കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചക്കും തയാറാവും. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും വെല്ലുവിളിച്ച് ഹിറ്റ്‌ലറിനെയും ഗീബല്‍സിനെയും പോലും പെരുമാറുന്ന നരേന്ദ്രമോഡിക്കും അമിത് ഷാക്കും ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായ നിയമം അസാധുവാക്കുമെന്നതില്‍ ഒരു സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ലൈന്‍സ് ഇംപാല ഗാര്‍ഡനില്‍ നടന്ന സമ്മേളനത്തില്‍ ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ മൊയ്തീന്‍ ബാവ, വ്യാപാര പ്രമുഖരായ വി.പി മുഹമ്മദലി, മുഹമ്മദ് ആലുങ്ങള്‍, അര്‍ഷദ് നൗഫല്‍, വി.പി ഷിയാസ്, ഒ.ഐ.സി.സി നേതാക്കളായ എ.പി കുഞ്ഞാലി ഹാജി, അബ്ദുല്‍ മജീദ് നഹ, ഷുക്കൂര്‍ വക്കം, ജോഷി വര്‍ഗീസ്, ചെമ്പന്‍ അബ്ബാസ്, നൗഷാദ് അടൂര്‍, ശീജീത്ത് കണ്ണൂര്‍, നാസിമുദ്ദീന്‍ മണനാക്ക്, അലി തേക്കുതോട്, മാമദു പൊന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ സഹായം ഏറ്റുവാങ്ങലും പദ്ധതികളുടെ റിപ്പോര്‍ട്ട് കൈമാറലും ആദരിക്കലും ചടങ്ങില്‍ നടന്നു. .ഐ.സി.സി വനിതാ വിംഗിന്റെയും ജിദ്ദയിലെ പ്രമുഖ ഗായകരുടെയും ഗാന വിരുന്നും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."