തരിശുഭൂമിയില്‍ പൊന്നുവിളയിച്ച് കര്‍ഷകകൂട്ടായ്മ
അന്തിക്കാട്: കാല്‍നൂറ്റാണ്ടിലേറെ തരിശായി കിടന്ന മാങ്ങാട്ടുകരയിലെ വട്ട നിലത്തില്‍ പൊന്ന് വിളയിച്ച് കര്‍ഷക കൂട്ടായ്മ. മാങ്ങാട്ടുകര വെള്ളൂര്‍ വൈക്കത്ത് മനയുടെ രണ്ടര ഏക്കര്‍ വട്ട നിലത്തിലാണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാല നൂറുമേനി വിളയിച്ചത്.
മൂന്നു മാസം കൊണ്ട് കൊയ്യാന്‍ കഴിയുന്ന മനുരത്ന വിത്താണ് ഇവിടെ കൃഷിയിറക്കിയത്. മേഖലയിലെ നിരവധി വട്ട നിലങ്ങള്‍ ഇപ്പോഴും തരിശുകിടക്കുമ്പോഴാണ് മാങ്ങാട്ടുകരയിലെ കര്‍ഷക കൂട്ടായ്മ വട്ട നില കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ മുന്നോട്ടു വന്നത്. കൊയ്ത്തുത്സവം നാട്ടുകാര്‍ക്ക് ആഹ്ലാദമായി. നിരവധി പേരാണ് കൊയ്ത്തുത്സവം കാണാനെത്തിയത്.
മുരളി പെരുനെല്ലി എം. എല്‍.എ ഉദ്ഘാടനം ചെയ്തു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അധ്യക്ഷയായി. ഷാജി നീലകണ്ഠന്, ടി.വി ബാലകൃഷ്ണന്, കെ.വി വിനോദന്‍, വി.എന്‍ സുര്‍ജിത്, ടി. ഐ ചാക്കോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."