ബജറ്റില്‍ ഇടുക്കി ജില്ലയ്ക്ക് സമഗ്ര പദ്ധതികള്‍
തൊടുപുഴ: സംസ്ഥാന ബജറ്റില്‍ വികസന കുതിപ്പിന് ഗതിവേഗം പകരുന്ന ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചത് മലയോര ജില്ലയായ ഇടുക്കിക്ക് നേട്ടമാകുമെന്ന് വിലയിരുത്തല്‍.
കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയായും വിവിധ ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്നതുമായ വിവിധ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ടൂറിസം വികസനം, മലയോര ഹൈവേ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍, കാര്‍ഷിക മേഖലയ്ക്കുള്ള പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയവ ബജറ്റില്‍ പരാമര്‍ശിച്ചത് ജില്ലയ്ക്ക് ആശ്വാസം പകരുന്നു. ഇതിനുപുറമെ പൊതുവായുള്ള ബജറ്റ് നിര്‍ദേശങ്ങളും ഇടുക്കിക്കും പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാല്‍ പഴയ പദ്ധതികളുടെ തുടര്‍ച്ചയല്ലാതെ പുതിയ പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.തൊടുപുഴയ്ക്ക് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നതും വിവിധ ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്നതുമായ പദ്ധതികള്‍ക്ക് പുറമേ 95 കോടി രൂപയുടെ വന്‍ റോഡ് വികസന പദ്ധതികള്‍ക്ക് പുതിയ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കുരുതിക്കളം - വെള്ളിയാമറ്റം - ആലക്കോട് - തൊടുപുഴ - പഴുക്കാകുളം - കോടിക്കുളം - വണ്ണപ്പുറം - ചേലച്ചുവട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്. കിഫ്ബി മുഖാന്തിരം ആണ് റോഡ് നിര്‍മ്മാണം നടക്കുക. ഇതിനു പുറമേ തൊടുപുഴ - തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിന് ബജറ്റിന്റെ ഒന്നാം വാള്യത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍മ്മാണ ജോലികളുടെ ലിസ്റ്റാണ് ഒന്നാം വാള്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. തൊടുപുഴ ഗവ.ഗേള്‍സ് ഹൈസ്‌കൂളിന്റെ സമഗ്ര വികസനത്തിനായുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 950 ഏക്കറിലുള്ള തൊടുപുഴ വ്യവസായ സോണിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇക്കുറി പ്രത്യേകം പരാമര്‍ശമുണ്ട്.
തൊടുപുഴ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയ പദ്ധതികളും മുന്നോട്ടു കൊണ്ടു പോകും. തൊടുപുഴ - പാപ്പൂട്ടി ഹാള്‍ - വെങ്ങല്ലൂര്‍ ബൈപാസിന് 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുണ്ടേക്കല്ലില്‍ നിര്‍മ്മിക്കുന്ന സിവില്‍ സ്റ്റേഷന്‍ അനക്‌സിന്റെ നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. തൊടുപുഴ പട്ടണത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും ശുദ്ധജലം കിട്ടത്തക്ക നിലയില്‍ 34 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ പണി കിഫ്ബി മുഖാന്തിരം നടപ്പിലാക്കും.
ബജറ്റില്‍ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍
ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ സ്‌കൂള്‍
ആദിവാസി കുട്ടികള്‍ക്കായി സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ
കുരുമുളക്, ഏലം കൃഷികള്‍ക്ക് 10 കോടി
പച്ചക്കറിയില്‍ ദേവികുളത്തിന് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍
തൊടുപുഴയില്‍ കിന്‍ഫ്ര പാര്‍ക്കിന് തുക
കുരുതിക്കളം-ചേലച്ചുവട് റോഡിന് 95 കോടി
നത്തുകല്ല് -അടിമാലി റോഡിന് 50 കോടി
മൂന്നാര്‍ ഫ്‌ളൈ ഓവര്‍ബൈപാസ് റോഡിന് 35 കോടി
പൈനാവ്-ഇടുക്കി ബൈപാസിന് 19 കോടി
തൂക്കുപാലം-കട്ടപ്പന റോഡിന് 50 കോടി
തൊടുപുഴ - തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം ബൈപാസ് റോഡിന് അനുമതി
തൊടുപുഴയില്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം
തൊടുപുഴ - പാപ്പൂട്ടി ഹാള്‍ - വെങ്ങല്ലൂര്‍ ബൈപാസിന് 7 കോടി
മുണ്ടേക്കല്ലില്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സിന് തുക
തൊടുപുഴയില്‍ ശുദ്ധജല പദ്ധതി
പീരുമേട്ടിലും മൂന്നാറിലും ടൂറിസം ഗസ്റ്റ് ഹൗസ്
തേക്കടി, മൂന്നാര്‍ ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനം
മലയോര ഹൈവേ വികസനം
മാങ്കുളം, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ പദ്ധതി ഏറ്റെടുക്കും
പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍, തൊട്ടിയാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കും
കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ പദ്ധതി
ഉടുമ്പന്‍ചോലയില്‍ പുതിയ പൊലിസ് സ്‌റ്റേഷന്‍
ഓട്ടിസം പാര്‍ക്ക്
കുമളി ഗവ.വിഎച്ചഎസ്എസ്, പൂമാല ഗവ. ട്രൈബല്‍എച്ച്എസ്എസ്, രാജാക്കാട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും.
തൊടുപുഴ ഗവ.എച്ച്എസ്എസ് മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."