മഹാന്മാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടം: ഹംസ ബിന്‍ ജമാല്‍ റംലി
തൊഴിയൂര്‍: സാത്വികരായ പണ്ഡിത മഹത്തുക്കളുടെയും നേതാക്കളുടെയും വിയോഗം സമുദായത്തിന് തീരാത്ത നഷ്ടമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി പറഞ്ഞു. ഈയിടെ അന്തരിച്ച സമസ്ത നേതാക്കളായ മര്‍ഹൂം അത്തിപ്പറ്റ ഉസ്താദ് ജബ്ബാര്‍ മുസ്ലിയാര് ആറ്റൂര്‍ അബുഹാജി കൈപ്പമംഗലം സൈദു മുഹമ്മദ് ഹാജി എന്നിവരെ അനുസ്മരിക്കുന്നതിന് വേണ്ടി എസ്.എം.എഫ് ജില്ലാ കമ്മിറ്റി തൊഴിയൂര്‍ ദാറുറഹ്മ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുറം മോഡിയും പ്രശസ്തിയും ആഗ്രഹിക്കാതെ സമുദായ നന്മ മാത്രം ലക്ഷ്യംവച്ച് കഠിനാധ്വാനം ചെയ്തവരായിരുന്നു ഇവരെന്നും അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഷറഫുദ്ദീന് മൗലവി വെന്മേനാട് അധ്യക്ഷനായി. എസ്.എം അസ്ഗറലി തങ്ങള്‍ പാടൂര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ ട്രഷറര്‍ ഹംസ ഹാജി അകലാട് വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം സംസ്ഥാന ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ് ഒ.എം ശരീഫ് ദാരിമി ദാറുറഹ്മ മുദരീസ് ഉസ്താദ് തോട്ടുമുക്കം ഇസ്മായില്‍ സഖാഫി പി.വൈ.ഇബ്രാഹിം അന്‍വരി പഴയന്നൂര്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞു മുഹമ്മദ് മുസ്ലിയാര് ജനറല്‍ സെക്രട്ടറി വി.എം ഇല്യാസ് ഫൈസി എസ്. വൈഎസ്. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര് മദ്റസാ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ ട്രഷറര്‍ ഉസ്മാന് കല്ലാട്ടയില്‍ എസ്. കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് മഅറൂഫ് വാഫി ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഹൈതമി ഷിയാസലി വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."