മയിലാടുംകുന്നിലെ മണ്ണെടുപ്പ് പഞ്ചായത്ത് തടഞ്ഞു
എരുമപ്പെട്ടി: കടങ്ങോട് മയിലാടും കുന്നില്‍ നടത്തിയിരുന്ന മണ്ണെടുപ്പ് പഞ്ചായത്ത് തടഞ്ഞു. ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടാണ് മണ്ണെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ മറ്റൊരു സര്‍വേ നമ്പറില്‍പെട്ട സ്ഥലത്തിന് ലഭിച്ച അനുമതി ഉപയോഗിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് ആരോപണമുണ്ട്.
മണ്ണെടുക്കാന്‍ പഞ്ചായത്തും അനുമതി നല്‍കിയിട്ടില്ല. ഇതിന് മുന്‍പും കെട്ടിട നിര്‍മാണത്തിനെന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കി മയിലാടും കുന്നില്‍ നിന്ന് മണ്ണ് കടത്തിയിരുന്നു. ഇപ്പോഴും മതിയായ രേഖകള്‍ ഇല്ലാതെയാണ് കുന്നിടിച്ച് മണ്ണെടുത്തിരുന്നത്. വലിയ ടോറസ് ടിപ്പറുകളിലാണ് മണ്ണ് കടത്തിയിരുന്നത്.
നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."