HOME
DETAILS

സി.എ.ജിയും സര്‍ക്കാരും പിന്നെ പ്രതിപക്ഷവും

  
backup
February 23 2020 | 00:02 AM

ansar-muhammed-todays-article-23-feb-2020

 

 

സര്‍ക്കാര്‍ വകുപ്പുകളില്‍ ഓഡിറ്റ് നടത്തി കുറ്റവും അഴിമതിയും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടെത്തി സമര്‍പ്പിക്കാന്‍ നിയോഗിച്ച കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറലി (സി.എ.ജി)ന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലേക്കാണു പിണറായി സര്‍ക്കാര്‍ നീങ്ങുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ തകര്‍ക്കുന്നുവെന്നു പറഞ്ഞ് നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഇടതുമുന്നണി, പ്രത്യേകിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ഉദ്യോഗസ്ഥ സില്‍ബന്ധികള്‍ നടത്തിയ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് മനസിലാകുന്നില്ല. അത്രമേല്‍ ക്രമരഹിതമായ ഇടപെടലുകള്‍ കണ്ടെത്തിയിട്ടും നടപടികളൊന്നുമില്ലാതെ സി.എ.ജിക്കെതിരേ തിരിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.


കേരളത്തിലെ ജനറല്‍, സാമൂഹ്യ വിഭാഗങ്ങളെ കുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ് സി.എ.ജി (2019ലെ റിപ്പോര്‍ട്ട് നമ്പര്‍ 4) ഫെബ്രുവരി 12നു നിയമസഭയില്‍ സമര്‍പ്പിച്ചത്. ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സി.എ.ജി പരിശോധിച്ചത്. ഇതില്‍ പൊലിസ് സേനയെ കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഒരു വകുപ്പില്‍ സി.എ.ജി പരിശോധന നടത്തി ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ആ വകുപ്പുമേധാവിയോട് തന്നെ ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നല്‍കി വിശദീകരണം ചോദിക്കുകയും അതു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുകയും ചെയ്യും. പിന്നീട് നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാകുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. പിന്നീട് സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് ആരോപണമുള്ള വകുപ്പുമേധാവികളില്‍നിന്നു വിശദീകരണം തേടുകയും ചെയ്യും. അവിടെ തീരുകയാണ് ഇതിന്‍മേലുള്ള തുടര്‍നടപടികള്‍.


എന്നാല്‍, ഇതിനു വ്യത്യസ്തമായി വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വേഗത്തില്‍ നടപടി എടുക്കുകയും ജുഡിഷ്യല്‍ കമ്മിഷനെ വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ഒരു അന്വേഷണവും പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. അതായത്, പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനാകുമ്പോള്‍ സി.എ.ജിക്കെതിരേ വാളെടുക്കുകയല്ലാതെ മറ്റെന്തു നിലപാട് സ്വീകരിക്കാന്‍ ? ഇതു പ്രതിപക്ഷത്തിനെതിരേ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി തന്നെ പത്രസമ്മേളനം വിളിച്ച് നേരിട്ട് അക്കമിട്ട് വിശദീകരിക്കുകയും ചെയ്യുമായിരുന്നു.


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇഷ്ടക്കാരുടെ ധൂര്‍ത്ത് സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷം ഇതു പ്രധാന ആയുധമായി സ്വീകരിക്കുമ്പോള്‍ തിരിഞ്ഞുകുത്താനുള്ള സാധ്യത ഏറെയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.


സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന പൊലിസ് മേധാവിയുടെ പേരെടുത്തു പറഞ്ഞ് സി.എ.ജി വാര്‍ത്താസമ്മേളനം നടത്തുന്നത്. പാവപ്പെട്ട പൊലിസുകാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ അന്തിയുറങ്ങാനുള്ള ഭവന നിര്‍മാണ ഫണ്ടെടുത്താണ് ഡി.ജി.പി കോടികള്‍ ചെലവാക്കി വില്ല പണിതത്. പ്രതിപക്ഷമാകട്ടെ, ഒരു പ്രഹസനമെന്ന നിലയില്‍ ഈ വില്ലകളിലെത്തി പരിശോധന നടത്തുകയും ചെയ്തു. ഡി.ജി.പിയുടെ വില്ല ഒരു സുപ്രഭാതത്തില്‍ പടുത്തുയര്‍ത്തിയതല്ലെന്ന് പ്രതിപക്ഷം ഓര്‍ക്കേണ്ടതുണ്ട്. നിര്‍മാണം നടുന്നുകൊണ്ടിരിക്കെ ഈ വില്ല എന്തുകൊണ്ട് പ്രതിപക്ഷം കാണാതെ പോയി? അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കെതിരേ ശക്തമായി പ്രതികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സംരക്ഷിക്കുന്നു എന്നതിന് ഉദാഹരണമാണ് സി.എ.ജിയുടെ കണ്ടെത്തലിന്‍മേലുള്ള നടപടി.


റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സി.എ.ജി ആഭ്യന്തര അഡിഷണല്‍ സെക്രട്ടറിയില്‍ നിന്നും സംസ്ഥാന പൊലിസ് മേധാവിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അന്ന് ഇതു തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ ഇവര്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ മുഖ്യമന്ത്രി പരിശോധിക്കാന്‍ പറഞ്ഞതോടെ ബെഹ്‌റയെ വിശുദ്ധനാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ.
ഇനി രസകരമായ മറ്റൊരു കാര്യം, സി.എ.ജി തോക്കുകളുടെയും വെടിയുണ്ടകളുടെയും കണക്കെടുക്കാന്‍ വന്നപ്പോള്‍ മൗനമവലംബിച്ച പൊലിസ് മേധാവി, വിവാദമായപ്പോള്‍ കണക്കെടുക്കാന്‍ അനുമതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിക്കും ഐ.ജി ശ്രീജിത്തിനുമായിരുന്നു കണക്കെടുപ്പു ചുമതല. മാധ്യമങ്ങളെ വിളിച്ചുവരുത്തിയുള്ള തോക്കെണ്ണല്‍ ഒരു പ്രഹസനം തന്നെയായിരുന്നു.


'2013-18 കാലയളവ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനക്ഷമത ഓഡിറ്റ് 2018 മെയ് മുതല്‍ 2018 ഒക്ടോബര്‍ വരെ സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്, പൊലിസ് ആസ്ഥാനം, കേരള പൊലിസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, തിരഞ്ഞെടുത്ത ഫീല്‍ഡ് ഓഫിസുകള്‍ എന്നിവിടങ്ങളിലെ പ്രസക്ത രേഖകളുടെ ലാക്ഷണിക പരിശോധനയിലൂടെ നടത്തി. പൊലിസ് വകുപ്പിന്റെ നവീകരണത്തിനായുള്ള പദ്ധതികളുടെ വിവിധ ഘടകങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനു സംയുക്ത ഭൗതിക പരിശോധനയും ഓഡിറ്റ് നടത്തി. ആഭ്യന്തരവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുമായും പൊലിസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ ജനറലുമായും (ഐ.ജി) 2018 ഏപ്രില്‍ 25നു പ്രാരംഭ കൂടിക്കാഴ്ചയില്‍ ഓഡിറ്റ് ഉദ്ദേശങ്ങളും മാനദണ്ഡങ്ങളും ഓഡിറ്റ് ചെയ്യുന്ന സമ്പ്രദായവും ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായും സംസ്ഥാന പൊലിസ് മേധാവിയുമായും 2019 ഏപ്രില്‍ എട്ടിനു നടന്ന അന്തിമ കൂടിക്കാഴ്ചയില്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേരള സര്‍ക്കാരിന്റെ മറുപടി അനുയോജ്യമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റിന്റെ ശുപാര്‍ശകളെല്ലാം കേരള സര്‍ക്കാര്‍ സ്വീകരിച്ചു' (സി.എ.ജി റിപ്പോര്‍ട്ട്-പേജ് 11). അന്ന് എല്ലാം ശരിയെന്ന് സി.എ.ജിക്കു മുന്നില്‍ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ തന്നെ ഇതു പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നര്‍ഥം. പ്രഹസനമെന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാന്‍.


ഇവിടെ സാധാരണക്കാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഭരണഘടനാ സ്ഥാപനമായ സി.എ.ജി കണ്ടെത്തിയ വസ്തുതകള്‍ സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ എങ്ങനെ തിരുത്തിയെഴുതും. അദ്ദേഹത്തിന് ഇതിനുള്ള അധികാരമുണ്ടോ. ഭരണഘടനയുടെ 149 ഉം 151 ഉം അനുച്ഛേദങ്ങള്‍ പ്രകാരമാണ് സി.എ.ജി ഓഡിറ്റ് നടത്തുന്നത്. അപ്രകാരം സി.എ.ജി കണ്ടെത്തിയ നിഗമനങ്ങളെ തള്ളിക്കളയാനോ, നിരാകരിക്കാനോ ആഭ്യന്തര സെക്രട്ടറിക്ക് അവകാശമില്ല.


സര്‍ക്കാര്‍ വകുപ്പുകളില്‍ ഓഡിറ്റ് നടത്തുന്നതിന്റെ നടത്തിപ്പിനെക്കുറിച്ച് സി.എ.ജി തന്നെ വിശദീകരിക്കുന്നുണ്ട്. 'ഓരോ യൂനിറ്റിന്റെയും ഓഡിറ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം ഓഡിറ്റ് കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓഫിസ് വകുപ്പു തലവന്മാര്‍ക്ക് നല്‍കുന്നു. വകുപ്പുകള്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ച തിയതി മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ഓഡിറ്റ് കണ്ടെത്തലുകള്‍ക്കു മറുപടി നല്‍കേണ്ടതാകുന്നു. മറുപടികള്‍ ലഭിക്കുന്ന സമയത്ത് ഓഡിറ്റ് കണ്ടെത്തലുകള്‍ തീര്‍പ്പാക്കുകയോ അല്ലെങ്കില്‍ നിയമം അനുസരിക്കുന്നതിനു തുടര്‍നടപടികള്‍ ഉപദേശിക്കുകയോ ചെയ്യുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട ഓഡിറ്റ് നിരീക്ഷണങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി തയാറാക്കുകയും അവ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം നിയമസഭയില്‍ വയ്ക്കുന്നതിനു സംസ്ഥാന ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു' (സി.എ.ജി റിപ്പോര്‍ട്ട്- പേജ് 3).


മാസങ്ങള്‍ക്ക് മുന്‍പു തന്നെ സി.എ.ജി അവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ആഭ്യന്തരവകുപ്പിനെ അറിയിച്ച് തൃപ്തികരമായ മറുപടി നല്‍കിയ ശേഷം അതേ വകുപ്പിലെ സെക്രട്ടറി തന്നെ ആ നിഗമനങ്ങള്‍ മുഴുവന്‍ നിരാകരിക്കുന്നത് എങ്ങനെ വിശ്വസിക്കാം. ഇതു ശുദ്ധ തട്ടിപ്പാണ്. ആഭ്യന്തരവകുപ്പ് സെക്രട്ടറി സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്ക് നിയമപരമായ സാധുതയേ ഇല്ല. നാളെ നിയമസഭയില്‍ പ്രതിപക്ഷം ഇതു ചൂണ്ടിക്കാണിക്കേണ്ടതാണ്. മുഖ്യമന്ത്രി മറുപടി പറയട്ടെ. അല്ലെങ്കില്‍ പ്രതിപക്ഷത്തെ തീപ്പൊരി നേതാവ് വി.ഡി സതീശനാണല്ലോ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍. അദ്ദേഹം ഇത് നാളെ നിയമസഭയില്‍ തള്ളിക്കളയുമോ ?.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  21 days ago