HOME
DETAILS
MAL
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നത് മാര്‍ച്ച് 9 ലേക്ക് നീട്ടി
backup
March 04 2017 | 02:03 AM
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നത് ഈ മാസം 9 ലേക്ക് നീട്ടി. ഈ മാസം എട്ടിന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒന്‍പതിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നാണ് ഒന്‍പതാം തിയ്യതി വൈകീട്ടു മാത്രമേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിരിക്കുന്നത്.
ഒന്പതിനു നടക്കുന്ന വോട്ടെടുപ്പ് അവസാനിച്ച് 30 മിനിറ്റിനുശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."