ജയലളിതയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ അനുവദിച്ചില്ല: പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം ചിലരെല്ലാം ചേര്‍ന്ന് തടഞ്ഞുവെന്ന് ഒ.പനീര്‍ശെല്‍വം.ജയലളിതയ്ക്ക് നല്കിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താനടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും ഈ നീക്കം ശശികല തടയുകയായിരുന്നു. ജയലളിതയ്ക്കു നല്കിയ ചികിത്സയെ കുറിച്ച് ഡോക്ടര്‍മാരില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ശശികലക്കെതിരേയും മന്നാര്‍ഗുഡി മാഫിയക്കെതിരെയും താന്‍ പരസ്യമായി രംഗത്തുവന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
അമ്മയ്ക്ക് നല്കുന്ന ചികില്‍സയെ കുറിച്ച് ആദ്യം തൊട്ടേ സംശയം ഉണ്ടായിരുന്നു കുറേ നാള് രോഗം ബാധിച്ച് ജീവിച്ച ഒരു വ്യക്തിയല്ല ജയലളിത. പെട്ടെന്നുണ്ടായ മരണമാണിത്. ഇതിലെ എല്ലാ സത്യവും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."