HOME
DETAILS

പണത്തെ തോല്‍പിച്ച ജ്ഞാനം

  
backup
February 23 2020 | 00:02 AM

ulkazhcha-3
പണം ജ്ഞാനത്തെ നോക്കി പരിഹസിക്കുന്നു. എന്റെ മുന്നില്‍ നീയെല്ലാം വട്ടപ്പൂജ്യമാണെന്ന ഭാവത്തിലാണ് സദായിപ്പോഴും അതിന്റെ നടത്തം. അഹങ്കാരപൂര്‍ണമായ ഈ സമീപനം സഹിക്കവയ്യാതായപ്പോള്‍ ഒരിക്കല്‍ ജ്ഞാനം പണത്തിന്റെ മുഖത്തുനോക്കി കാര്യമങ്ങ് പറഞ്ഞു:
''പണമേ, എന്നെക്കാള്‍ മെച്ചപ്പെട്ടവനാണെന്ന ഭാവം നിനക്കുണ്ടല്ലേ.. ആര്‍ക്കാണു മികവ് എന്ന് ഞാനിപ്പോള്‍ പറഞ്ഞുതരാം. ചരിത്രത്തിലേക്കു നോക്കി എന്റെയും നിന്റെയും അനുയായികളെ താരതമ്യം ചെയ്യുക. നിന്റെ അനുയായികള്‍ ഫറോവമാരും ഖാറൂന്മാരും നിംറോദുമാരുമാണ്. എന്റെ അനുയായികള്‍ പ്രവാചകന്മാരും അവരുടെ അനന്തരാവകാശികളായ പുണ്യാത്മാക്കളുമാണ്. നീ ഫറോവയുടെ അനന്തര സ്വത്ത്. ഞാന്‍ പ്രവാചകന്മാരുടെ അനന്തരസ്വത്ത്. അപ്പോള്‍ ആര്‍ക്കാണു മികവ്..?
 
മരണനേരം വരെയല്ലേ നീ നിന്റെ അനുയായികള്‍ക്കൊപ്പം ഉണ്ടാകത്തുള്ളൂ. മരണാനന്തരം അവരുടെ കൂടെ മണ്ണറയില്‍ കിടക്കാന്‍ നീ തയാറാകുമോ..? ഞാന്‍ തയാറാകും. ഞാനെന്റെ അനുയായികളുടെ കൂടെ അവരുടെ മരണശേഷവും കൂട്ടിനുണ്ടാകും. നീ പ്രതിസന്ധി ഘട്ടത്തില്‍ വേര്‍പിരിയുന്ന സുഹൃത്ത്. ഞാന്‍ പ്രതിസന്ധിയിലും വേര്‍പിരിയാത്ത സുഹൃത്ത്. മരണത്തോടെ നിന്റെ അനുയായികള്‍ നിന്നെ ഉപേക്ഷിച്ചിട്ടുപോകുന്നു. മരിക്കുമ്പോള്‍ എന്റെ അനുയായികള്‍ എന്നെയും കൂട്ടി പോകുന്നു. അപ്പോള്‍ ആര്‍ക്കാണ് മഹത്വം..?
 
നിന്റെ പേരിലാണ് പലപ്പോഴും കലഹങ്ങളും കലാപങ്ങളും കൊലപാതകങ്ങളും  ള്ളത്, ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നത്, ഉറ്റസുഹൃത്തുക്കള്‍ ബദ്ധവൈരികളാകുന്നത്, സമാധാനാന്തരീക്ഷം തകരുന്നത്. എന്നാല്‍ ഞാന്‍ കാരണം ബന്ധനങ്ങള്‍ ബന്ധങ്ങളായി മാറുന്നു. ബദ്ധവൈരികള്‍ ഉറ്റ സുഹൃത്തുക്കളായി പരിവര്‍ത്തിക്കപ്പെടുന്നു. സ്‌നേഹവും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതം സുഖപൂര്‍ണമാകുന്നു. നീ കത്തി. ഞാന്‍ പത്തി. നീ വെട്ടിമാറ്റുന്ന കത്രിക. ഞാന്‍ വിളക്കിച്ചേര്‍ക്കുന്ന സൂചിയും നൂലും. അപ്പോള്‍ ആരാണ് ഉത്തമന്‍..?
 
നിനക്ക് തനിയെ കഴിയാനാകില്ല; സംരക്ഷകര്‍ വേണം. ഒറ്റയ്ക്കായാല്‍ നീ മോഷ്ടിക്കപ്പെടും. എന്നാല്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ കഴിവുള്ളവനാണു ഞാന്‍. എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല. ഞാന്‍ ആരെയും സംരക്ഷിക്കുകയാണു ചെയ്യുക. എന്നെ ഒരാള്‍ക്കും മോഷ്ടിക്കാനുമാകില്ല. നീ നിന്റെ അനുയായികള്‍ക്ക് ഭാരം. ഞാന്‍ എന്റെ അനുയായികളുടെ ഭാരവാഹി. നീയുണ്ടെങ്കില്‍ നിന്റെ അനുയായികള്‍ക്ക് ബേജാറാണ്. ഞാനുണ്ടെങ്കില്‍ എന്റെ അനുയായികള്‍ക്ക് ആശ്വാസമാണ്. നിന്നെ നിന്റെ അനുയായികള്‍ സൂക്ഷിക്കുന്നു. ഞാനെന്റെ അനുയായികളെ സംരക്ഷിക്കുന്നു.. അപ്പോള്‍ ആര്‍ക്കാണ് കരുത്ത്..?
 
നീ ആരുടെയെങ്കിലും അടുക്കല്‍ കുന്നുകൂടിയാല്‍ അവന്റെ ചുറ്റും ആളുകള്‍ നിറയുമെന്നതു ശരിതന്നെ. പക്ഷേ, അവരില്‍ മിക്കയാളുകളും ആ സാധുവിന്റെ ആത്മാര്‍ഥ സുഹൃത്തുക്കളായിരിക്കില്ല. നീയുള്ളതുകൊണ്ടു മാത്രമാണ് അവര്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടുന്നത്. നീ പോയാല്‍ അവര്‍ അദ്ദേഹത്തെ വെടിയും. അതോടെ ആ സാധു വെട്ടിലാകും. എന്നാല്‍ എന്നെ നോക്കൂ, ഞാനാരുടെയെങ്കിലും അടുക്കലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പലരും കൂടും. അതില്‍ ബഹുഭൂരിഭാഗമാളുകളും മിത്രങ്ങളായിരിക്കും. അദ്ദേഹത്തെ അവര്‍ സ്‌നേഹിക്കും. ബഹുമാനിക്കുകയും ചെയ്യും. ശരിക്കും പറഞ്ഞാല്‍ നിന്റെ അനുയായികള്‍ വഞ്ചിതരാവുകയാണ്. അവരെ പലരും സ്‌നേഹിക്കുന്നില്ല. അവരുടെ അടുക്കലുള്ള നിന്നെയാണ് സ്‌നേഹിക്കുന്നത്. ഈ ചതി എന്റെ അനുയായികള്‍ക്കുണ്ടാകില്ല. അവരെന്നെ സ്‌നേഹിക്കുന്നതോടൊപ്പം എന്റെ അനുയായികളെയും സ്‌നേഹിക്കും. ആത്മാര്‍ഥമായ സ്‌നേഹം. അപ്പോള്‍ ആര്‍ക്കാണു ശ്രേയസ്..?
 
ചെലവാക്കുന്നതിനനുസരിച്ച് തീര്‍ന്നുപോകുന്ന വസ്തുവാണു നീ. ചെലവാക്കുംതോറും കൂടിക്കൂടി വരുന്ന അത്ഭുതമാണു ഞാന്‍. നീ പഴക്കമേറുംതോറും നശിച്ചുപോകുന്ന വസ്തു. ഞാന്‍, പഴക്കമേറുംതോറും വിശുദ്ധിക്കു മാറ്റുകൂടുന്ന വിസ്മയം. നീ നിന്റെ അനുയായികള്‍ക്ക് ഹൃദയകാഠിന്യം. ഞാനെന്റെ അനുയായികള്‍ക്ക് ഹൃദയപ്രകാശം. നീ കാരണത്താല്‍ നല്ലവര്‍ വഴിതെറ്റാറുണ്ട്. ഞാന്‍ കാരണത്താല്‍ വഴിതെറ്റിയവര്‍ നേര്‍വഴിക്കു വരുന്നു. അപ്പോള്‍ വിശുദ്ധി നിനക്കോ എനിക്കോ...?
നിന്റെ അനുയായികള്‍ക്ക് നിന്നെ എപ്പോഴും കൊണ്ടുനടക്കാനാകില്ല. എന്റെ അനുയായികള്‍ക്ക് ഏതു സമയത്തും എന്നെ കൊണ്ടുനടക്കാനാകും. നീ നിന്റെ അനുയായികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന സമയങ്ങളുണ്ട്. ഞാനെന്റെ അനുയായികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന സമയമേയില്ല. ഏതു ഉറക്കിലും ഉണര്‍ച്ചയിലും ഞാനവരിലുണ്ടാകും.
 
നിന്റെ അനുയായികള്‍ നിന്റെ കാരണത്താല്‍ എത്രയാണ് പഴി കേള്‍ക്കേണ്ടി വരുന്നത്. ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത ലുബ്ധന്‍, അഹങ്കാരി, നന്ദികെട്ടവന്‍ എന്നീ നാമങ്ങളെല്ലാം നീ കാരണത്താലല്ലേ നിന്റെ അനുയായികള്‍ കേള്‍ക്കേണ്ടി വരുന്നത്. എന്നാല്‍, എന്റെ അനുയായികള്‍ക്ക് ഞാന്‍ കാരണത്താല്‍ സദ്‌പേരു മാത്രമേ വന്നിട്ടുള്ളൂ. ഭക്തന്‍, വിശുദ്ധന്‍, ജ്ഞാനി എന്നൊക്കെയാണ് എന്റെ അനുയായികളെ ജനം വിളിക്കുക. 
 
നിന്റെ അനുയായികള്‍ നാളെ ദൈവസമക്ഷം കണക്കുബോധിപ്പിക്കേണ്ടി വരും. കണക്കുബോധിപ്പിക്കേണ്ടി വരികയെന്നതു തന്നെ തലവേദനയാണ്. എന്നാല്‍ എന്റെ അനുയായികളെ നോക്കൂ, നാളെ അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ദൈവത്തോട് ശുപാര്‍ശ ചെയ്യുന്ന മനോഹരമായ കാഴ്ചകള്‍ നിനക്കു കാണാം. നീ നിന്റെ ആളുകള്‍ക്ക് തലവേദനയും സങ്കടവുമാണെങ്കില്‍ ഞാന്‍ എന്റെ ആളുകള്‍ക്ക് വേദനാസംഹാരിയും സന്തോഷവുമാണ്. 
 
ഞാനുണ്ടെങ്കില്‍ നിന്റെ അഭാവം ഒരു പ്രശ്‌നമല്ല. ഞാനില്ലാതെ നീ മാത്രമായാല്‍ അതില്‍ വലിയ കാര്യവുമില്ല. ഞാനുണ്ടെങ്കിലാണ് നിനക്കു സദ്‌പേര്. ഞാനില്ലെങ്കില്‍ നിനക്ക് ദുഷ്‌പേര്.. നിന്റെ അനുയായികള്‍ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമെങ്കില്‍ എന്റെ അനുയായികള്‍ നിന്റ അനുയായികളെ കീഴ്‌പ്പെടുത്തും. ജനം ആത്മാര്‍ഥമായ ആദരവ് നല്‍കുക നിന്റെ ആളുകള്‍ക്കല്ല, എന്റെ ആളുകള്‍ക്കാണ്.''


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago