HOME
DETAILS
MAL
ജഗല്‍പായ്പുരി കുട്ടിക്കടത്ത് കേസ്: രണ്ടു പേര് കൂടി അറസ്റ്റില്‍
backup
March 04 2017 | 03:03 AM
സിലിഗുരി: ജഗല്‍പായ്പുരി കുട്ടിക്കടത്ത് കേസില്‍ ഡോക്ടര്‍ അടക്കം രണ്ട് പേര് കൂടി പിടിയില്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മ്രിനാല്‍ ഗോഷ്, ഡോക്ടറും ദര്ജീലിങ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ ദേബാശിഷ് ചന്ദ എന്നിവരെയാണ് സി.ഐ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അടക്കം നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്, ചെയര്‍പേഴ്സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന് മനാസ് ഭൗമിക് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ബിമലാ ശിശു ഗ്രോ എന്ന ഒരു എന്‍.ജി.യോ വഴി ഇന്ത്യക്കകത്തേക്കും പുറത്തേക്കുമായി നവജാത ശിശുക്കളെ അടക്കം കുട്ടികളെയാണ് ഇവര്‍ കടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."