ഉത്സവകാലം തുടങ്ങി; മുറ്റത്ത് ചെമ്മണ്ണ് മെഴുകല്‍ ആരംഭിച്ചു
പുതുനഗരം: പ്രാദേശിക ഉത്സവങ്ങള്‍ ആരംഭിച്ചതോടെ ഗ്രാമങ്ങളില്‍ വീടിന്റെ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകല്‍ ആരംഭിച്ചു. വേനല്‍ അടുക്കുന്നതോടുകൂടിയാണ് ഗ്രാമങ്ങളിലെ വീടുകളില്‍ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകുന്നത്. ഉത്സവങ്ങളെ വരവേല്‍ക്കുന്നതിനു പുറമെ കാറ്റുള്ള സമയങ്ങളില്‍ മുറ്റത്തുള്ള പൊടിപടലങ്ങള്‍ വീടുകള്‍ക്കകത്ത് വരാതിരിക്കുവാനും ധാന്യങ്ങല്‍ ഉണക്കുന്നതിനും ചെമ്മണ്ണ് ഉപയോഗിച്ചുള്ള മുറ്റം മെഴുകല്‍ ഉപയോഗപ്പെടുത്തുന്നു.
ഇതിനെല്ലാം പുറമെ വേനലില്‍ മുറ്റത്ത് രാത്രികളില്‍ കുടന്നുറങ്ങുന്നതിനും മണ്ണ് ഉപയോഗിച്ച് വീടുകളുടെ മുറ്റങ്ങള്‍ മെഴുകുന്നു.
ഓലമേഞ്ഞ വീടുകളും ഓടിട്ട വീടുകളിലുമാണ് കൂടുതലായി കിഴക്കന്‍ മേഖലകളില്‍ മുറ്റങ്ങള്‍ മെഴുകുന്നത്. ശബരിമല സീസണ്‍ കഴിയുന്നതോടെ പ്രാദേശിക പൊങ്കല്‍ ഉത്സവങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മുറ്റത്തെ മെഴുകനിന് പ്രാദേശിക ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധമുണ്ട്. ആദ്യകാലങ്ങളില്‍ മെഴുകുന്നതിനുള്ള ചെമ്മണ്ണ് നെല്‍പാടങ്ങളില്‍നിന്നും ലഭിക്കുമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി മുറ്റം മെഴുകുന്നതിന് 1000, 2000 രൂപ നല്‍കി ചെമ്മണ്ണ് വാങ്ങേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."