പ്രണയത്തിന്റെ ജാലകം
വാതിലടക്കൂ സഖേ...
വിദ്വേഷത്തിന്റെ,
വെറുപ്പിന്റെ,
പരിഹാസത്തിന്റെ,
ഗര്‍വിന്റെ,
ഭാഷയുടെ,
പതിയെ
പ്രണയത്തിന്റെ ജാലകം തുറക്കൂ...
അസ്സലായ ഈ ഒരുത്തനെ
പ്രണയിക്കൂ...
പിന്നാലെ കുതിച്ചു വരൂ..
ഉള്ളിലാണ്ട വന്യ മൃഗത്തെ
പിടിച്ചു കെട്ടാന്‍
നിനക്കാകും കുഞ്ഞേ...
ഇത് വെളിച്ചമാണ്....
പ്രണയിക്ക്...
അഗാധമായി.
ആ മൊഴി മുത്തുകള്‍ കേള്‍ക്ക്...
പ്രണയത്തിന്റെ
ആഴം കാണ്...
അങ്ങ് അറ്റംവരെ
നടക്ക്...
ആ പ്രണയത്തില്‍ ആഴ്ന്നിറങ്ങണം...
അകക്കാമ്പില്‍ കുന്നുകൂടിയ
കറുപ്പിന്റെ നൂലിഴകളെ
പൊട്ടിക്കണം...
ആ വെണ്മയെ
സ്പര്‍ശിക്കണം
ആസ്വദിക്കണം...
അനുഭവിക്കണം...
ഒഴിയാത്ത പാനപാത്രം ആണത്...
നിറവാണത്...
കരയോളം,
കടലോളം,
അല്ലല്ല..
കടലാഴിയോളം....
പ്രണയിച്ച് നോക്ക്...
ഹൃദയത്തില്‍ നിന്നും
മറ്റൊന്നിലേക്ക്
ഒരു കിളിവാതില്‍ തുറക്കും
തീര്‍ച്ച...
പൊള്ളയായതിനെ നിറക്ക്..
ചൈതന്യം അനുഭവിക്ക്...
അവനില്‍ തേട്..
അവനില്‍ ചേര്..
അവനില്‍ ലയിക്ക്..
പിന്നെ നീയില്ല...
ഞാനില്ല..
അവന്‍
അവന്‍ മാത്രം...
ക്ഷണനം നാം കേട്ടതല്ലോ
നമുക്കാവുമല്ലോ
ഒന്നായി മാറാന്‍..,
ഓടിയൊളിക്കാതെ
ചാരെ എന്നും അണയാന്‍..
നിറയാന്‍..,
അലിയാന്‍..,
തമസ്സ് മുറ്റിയ ഹൃദയ ഭിത്തിയിലെ
പാപക്കറകള്‍ കഴുകിക്കളയാന്‍
സാത്താന്‍ ലയിപ്പിച്ചു നിര്‍ത്തി
പിടിച്ചുകെട്ടിയ ചങ്ങലകള്‍
ഒന്നു പൊട്ടിച്ചെറിയാന്‍...
സ്‌നേഹമാണ്...
ഇശ്ഖിന്റെ ആഴമാണ്..
വെളിച്ചമാണ്..
തെളിച്ചമാണ്...
വെളിച്ചത്തിന് മേല്‍ വെളിച്ചമാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."