നവ്യാനുഭവം തീര്‍ത്ത് രോഗീ ബന്ധു സംഗമം 'സ്പര്‍ശം '
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തമായി നടന്നുവരുന്ന സ്വാന്തന പരിചരണ പദ്ധതിക്ക് കീഴിലെ രോഗികളുടെയും പരിചാരകരുടെയും കുടുംബസംഗമം അലനല്ലൂര്‍ പി.പി.എച്ച് ഓഡിറ്റോറിയത്തില്‍ നടത്തി. മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി വര്‍ഷംതോറും ഇത്തരം കുടുംബസംഗമങ്ങള്‍ ഗ്രാമ പഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തിവരുന്നുണ്ട്.
നൂറ്റി അറുപത്തിമൂന്ന് രോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന സംഗമത്തില്‍ ഗാനമേള , നാടന്‍പാട്ട് മറുനാടന്‍ കലാപരിപാടികള്‍ എന്നിവയും രോഗികള്‍ക്കായി ഒരുക്കിയിരുന്നു പഞ്ചായത്ത് പാലിയേറ്റീവ് പദ്ധതി പ്രവര്‍ത്തകര്‍ക്കു പുറമെ കര്‍ക്കിടക്കുന്ന് കനിവ് സംഘത്തിന്റെ പ്രവര്‍ത്തകര്‍ എടത്തനാട്ടുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് യൂനിറ്റ് പ്രവര്‍ത്തകര്‍ വ്യാപാരി വ്യവസായികള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്നിവരുടെ നിര്‍ലോഭമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് സംഗമം സംഘടിപ്പിക്കപ്പെട്ടത്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജിടീച്ചര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അഫ്‌സറ അധ്യക്ഷനായി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീനത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റഫീഖ, പഞ്ചായത്ത് സെക്രട്ടറിേ ജോതിഷ്‌കുമാര്‍, മെഡില്‍ ഓഫിസര്‍ ഡോ. എന്‍. അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ കെ. അയ്യപ്പന്‍ എം. ഷൈലജ എം. റഹ്മത്ത് സി. മുഹമ്മദാലി, വി.എസ് ദേവകി, പി. സുജാത, പി. റഷീദ് പി. മുസ്തഫ, കെ.പി യഹിയ വി. ഗിരിജ, കെ. സുനിത, എന്‍. ഉമ്മര്‍ ഖത്താബ്, പി. മോഹനന്‍, കെ. ഗീതാദേവി, കെ. സുജിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി. മനോജ് ഡേവിഡ് ജെ.എച്ച് ഐമാരായ പി. പ്രമോദ് എസ്. അനിത, പാലിയേറ്റീവ് നഴ്‌സ് സല്‍മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് വി. അജിത് കുമാര്‍, കെ.ടി ഹംസപ്പ, ബഷീര്‍ തെക്കന്‍, പി. അഹമ്മദ് സുബൈര്‍, സി. ഹരിദാസന്‍, രവികുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ. ലിയാഖത്തലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."