അതിശൈത്യം: ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് സഹായഹസ്തവുമായി കൊപ്പം ജുമാമസ്ജിദ് കമ്മിറ്റി
കൊപ്പം: അതിശൈത്യം കാരണം പ്രയാസമനുഭവിക്കുന്ന വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കൊപ്പം മഹല്ല് ജമാഅത്ത് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന റഹ്മ സഹായ കേന്ദ്രം സഹായവുമായെത്തി. ശൈത്യത്തെ പ്രതിരോധിക്കാനുള്ള പുതപ്പുകള്‍ കൊല്‍ക്കത്തയിലേക്ക് കയറ്റി അയച്ചു. ഖത്വീബ് ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഫ്ളാഗ്ഓഫ് ചെയ്തു. സയ്യിദ് ഹസന് സഖാഫ് തങ്ങള്‍ കൊപ്പം, മഹല്ല് പ്രസിഡന്റ് കെ.പി മമ്മിക്കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്ര. ഇ. മുസ്തഫ മാസ്റ്റര്‍, ട്രഷറര്‍ ടി. റിയാസുദ്ദീന്‍ നേതൃത്വം നല്കി. എസ്. സൈയ്തലവി ഹാജി, പി.പി ഇബ്രാഹീം ഫൈസി, എ.കെ മൊയ്തീന്‍കുട്ടി, എ.പി റഹീം ഫൈസി, ഇദ്രീസ് അലി മണ്ഡേല്, ഈസ മൗലവി, നാസര്‍ അസ്ലമി പങ്കെടുത്തു. കൊപ്പം മഹല്ല് റഹ്മ സഹായ കേന്ദ്രം മുന്‍പും നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാതൃകയായിരുന്നു.
നിര്‍ധന യുവതികള്‍ക്ക് വിവാഹ ധനസഹായം, വീട് നിര്‍മാണ സഹായങ്ങള്‍, രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങി നിരവധി ആതുരസേവന പദ്ധതികള്‍ റഹ്മ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇതര മതസ്ഥര്‍ക്ക് സൗഹൃദ വിരുന്നൊരുക്കിയും മസ്ജിദ് സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയും ചെയ്ത് കമ്മിറ്റി വേറിട്ട മാതൃക കാണിച്ചിരുന്നു. രോഗികള്‍ക്കാവശ്യമായ വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പടെയുള്ളവ ജാതി മത ഭേദമന്യേ റഹ്മയില്‍ നിന്ന് ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."