ഓട്ടോ ഡ്രൈവറുടെ മരണം: എച്ച് 1 എന്‍ 1 മൂലമെന്ന് സ്ഥിരീകരണം
ഷൊര്‍ണൂര്‍ : കുളപ്പുള്ളിയിലെ ഓട്ടോ ഡ്രൈവര്‍ കല്ലിപ്പാടം സ്വദേശി ഉണ്ണികൃഷ്ണന് (50) മരിച്ചത് എച്ച് 1 എന്‍ 1 പനി മൂലമാണെന്ന് സ്ഥീരികരിച്ചു. ഇന്നലെ രക്ത പരിശോധനാ ഫലം വന്നതോടെയാണ് എച്ച് 1 എന്‍1 പനി യാണെന്ന് തെളിഞ്ഞത്. ഈ മാസം എട്ടിന് പനി ബാധിച്ച ഉണ്ണിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ചിച്ചതോടെ ഉണ്ണികൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. എച് 1, എന്‍1 പനിയാണെന്ന് സ്ഥീരികരിച്ചതോടെ പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കല്ലിപ്പാടം പ്രദേശത്ത് ബോധവല്‍ക്കരണ ക്ലാസുകളും ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് വാര്‍ഡു കൗസിലര്‍ എ.ഗോപകുമാര്‍ പറഞ്ഞു. രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്കാണ് സധാരണ പനി വന്നാല്‍ അത് എച്ച്1 എന്‍1 പനിയായി മാറാനുള്ള സാധ്യത.
അതിനാല്‍ പനി പിടിപെട്ടാല്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഉണ്ണികൃഷ്ണന്റെ ഭാര്യ ബേബി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി ഭേദമായതിനെ തുടര്‍ന്ന് ബേബി ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."