HOME
DETAILS
MAL
പിതാവിന്റെ കൊക്കെയ്ന്‍ ഉപയോഗം മക്കളെയും ബാധിക്കുമെന്ന് പഠനം
backup
March 04 2017 | 06:03 AM
ന്യുയോര്‍ക്ക്: കൊക്കെയ്ന്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ശാസ്ത്രപഠനങ്ങള്‍. കൊക്കെയ്ന്റെ ദൂഷ്യവശങ്ങള്‍ ഉപയോഗിക്കുന്നവരില്‍ മാത്രം നില്‍ക്കില്ല, മക്കളുടെ ബുദ്ധിയെ വരെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് മൊളിക്ക്യുലര് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
പഠന വൈകല്യം അടക്കം തലച്ചോറിനെ തന്നെ സാരമായി ബാധിക്കുന്ന ജനിതകമായ രോഗങ്ങളാണ് പിതാവിന്റെ കൊക്കെയ്ന്‍ ഉപയോഗത്തിലൂടെ മക്കള്‍ക്ക് പകര്‍ന്നു കിട്ടുന്നത്. പ്രോട്ടീനുകളിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും കുട്ടികളില്‍ ജനിതകമായ ആഘാതങ്ങളുണ്ടാക്കുമെന്നാണ് പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയിലെ ക്രിസ്റ്റഫര്‍ പിയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."