HOME
DETAILS

അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക -വിദ്യാര്‍ഥി അനുപാതം  പരിഷ്‌കരിക്കാന്‍ നീക്കം

  
backup
February 23 2020 | 04:02 AM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a4-3
 
 
 
 
അന്തിക്കാട് (തൃശൂര്‍): അടുത്ത അധ്യയന വര്‍ഷം മുതല്‍ തസ്തിക നിര്‍ണയത്തിന് പരിഷ്‌കരിച്ച അധ്യാപക -വിദ്യാര്‍ഥി അനുപാതം കൊണ്ടുവരാന്‍ നീക്കം. 
ധനകാര്യ വകുപ്പ് മന്ത്രിയുടെ ബജറ്റ് പ്രസംഗത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗവ.സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 
ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കാന്‍ നിലവില്‍ 31 കുട്ടികള്‍ മതി. എന്നാല്‍ പരിഷ്‌കരിക്കുന്ന രീതി നിലവില്‍ വരുന്നതോടെ രണ്ട് ഡിവിഷന്‍ അനുവദിക്കണമെങ്കില്‍ 36 കുട്ടികള്‍ വേണം. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ രണ്ടാമത്തെ ഡിവിഷന് നിലവില്‍ വേണ്ടത് 36 കുട്ടികളാണ്. 
എന്നാല്‍ പുതിയ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കാന്‍ 41 കുട്ടികള്‍ വേണം. പുതിയ രീതി നിലവില്‍ വന്നാല്‍ രണ്ടാമത്തെ ഡിവിഷന് നിലവിലുള്ളതിനേക്കാള്‍ അഞ്ച് കുട്ടികള്‍ കൂടുതല്‍ വേണം.
നിലവില്‍ ഒരു കുട്ടിയുടെ വര്‍ധന വന്നാല്‍ പോലും പുതിയ തസ്തികയും ഡിവിഷനും അനുവദിക്കുന്നതിലെ അപാകത ധനകാര്യ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 
പുതിയ തസ്തിക നിര്‍ണയ അനുപാതം നിലവില്‍ വന്നാല്‍ നൂറുകണക്കിനു അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക നിലവിലുണ്ട്. നിലവിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിനുസരിച്ചാണ് ബന്ധപ്പെട്ട എ.ഇ.ഒ, ഡി.ഇ.ഒമാര്‍ തസ്തിക നിര്‍ണയം നടത്തി അധ്യാപകരെ നിയമിച്ചിട്ടുള്ളത്. 
രണ്ടോ, മൂന്നോ കുട്ടികള്‍ കൂടിയതിനെ അടിസ്ഥാനമാക്കി രണ്ടു ഡിവിഷന്‍ അനുവദിച്ച് തസ്തിക നിര്‍ണയം നടത്തിയ നിരവധി സ്‌കൂളധികൃതര്‍ ഇതോടെ വെട്ടിലായി. ലക്ഷക്കണക്കിനു രൂപ കോഴ നല്‍കിയാണ് നിലവിലെ അനുപാതമനുസരിച്ച് അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. 
അതേസമയം 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി സ്‌കൂളുകളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കി. എല്‍.പി.എസ്.ടി, യു.പി.എസ്.ടി അധിക തസ്തിക അനുവദിച്ചിരുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തിയിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago