HOME
DETAILS

ഇന്ത്യന്‍ അച്ചടി മാധ്യമ പരസ്യ വിപണിയില്‍  വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

  
backup
February 23 2020 | 04:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae
 
 
 
 
കൊച്ചി: ആഗോളതലത്തില്‍ അച്ചടി മാധ്യമ രംഗത്ത് പരസ്യങ്ങള്‍ ഗണ്യമായി കുറയുമ്പോള്‍ ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങള്‍ പരസ്യത്തിന്റെ കാര്യത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ചതായി പിച്ച് മാഡിസണ്‍ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജ്യാന്തര തലത്തില്‍ പത്രപരസ്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങള്‍, പരസ്യത്തിന്റെ കാര്യത്തില്‍ മൂന്നു ശതമാനം വര്‍ധനവോടെ 20,000 കോടി എന്ന മാന്ത്രിക സംഖ്യ കടന്നുനില്‍ക്കുന്നു.
പരസ്യ വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളാണ് മുന്നില്‍. മൊത്തം പരസ്യവരുമാനമായ 67,603 കോടി രൂപയുടെ 30 ശതമാനം ഇന്ത്യന്‍ പ്രിന്റ് മീഡിയ മേഖലയ്ക്ക് അവകാശപ്പെട്ടതാണ്. പരസ്യങ്ങളുടെ 50 ശതമാനത്തോളം എഫ്. എം.സി.ജി, വാഹനം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, റീട്ടയില്‍ മേഖലകളുടെ സംഭാവനയാണ്. 2018നേക്കാള്‍ 14 ശതമാനം വര്‍ധന ഇ കൊമേഴ്‌സ് മേഖല കാണിക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ 200 കോടി രൂപയോളം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് കണക്കാക്കുന്നത്.
വിദ്യാഭ്യാസം, ഇ കൊമേഴ്‌സ്, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ മേഖലകള്‍ അച്ചടി പരസ്യങ്ങള്‍ക്ക് ഏകദേശം 588 കോടി രൂപയാണ് ചെലവഴിച്ചത്. മൊത്തം വരുമാനത്തിന്റെ 65 ശതമാനത്തോളം വരും ഈ തുക.
അച്ചടി മാധ്യമങ്ങളില്‍ 25 ശതമാനം പരസ്യങ്ങളും വന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. രണ്ടുലക്ഷത്തിനു മുകളിലുള്ള പരസ്യദാതാക്കളാണ് അച്ചടി മാധ്യമ രംഗത്തെ ശക്തിപ്പെടുത്തുന്നത്. ദൃശ്യമാധ്യമ രംഗത്ത് ഇതുവെറും 12500 മാത്രമാണ്. അച്ചടി മാധ്യമങ്ങളില്‍ 12ഓളം വിഭാഗങ്ങള്‍ 70 ശതമാനം പരസ്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് വെറും നാല് വിഭാഗങ്ങള്‍ മാത്രമാണ് ഇത്രയും പരസ്യങ്ങള്‍ ചെയ്യുന്നത്.
2020 അവസാന പകുതിയോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമെന്നും അതുവഴി 2020ല്‍ പരസ്യങ്ങളില്‍ 10 ശതമാനം വര്‍ധന കാണിക്കുമെന്നും പിച്ച് മാഡിസണ്‍ റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം പരസ്യങ്ങള്‍ വഴിയുള്ള വരുമാനത്തില്‍ മാന്ദ്യമാര്‍ന്ന ആദ്യ പകുതിയും തിളക്കമാര്‍ന്ന രണ്ടാം പകുതിയും 2020ല്‍ പ്രതീക്ഷിക്കുന്നുണ്ട്. 2020ല്‍ ആഗോള തരംഗത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്ത് രണ്ടുശതമാനം വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago