HOME
DETAILS
MAL
ജിസ്‌പ്രിൻ ഗുളിക സഊദിയും യു എ ഇയും നിരോധിച്ചു
backup
January 23 2019 | 10:01 AM
റിയാദ്: വേദനക്കും പനിക്കും നീര്‍വീക്കത്തിനും സാധാരണ ഉപയോഗിക്കുന്ന ജിസ്‌പ്രിന് 81 എം.ജി ഗുളികക്ക് സഊദിയും യു എ ഇയും വിലക്കേർപ്പെടുത്തി. നിശ്ചിത നിലവാരം സൂക്ഷിച്ചില്ലെന്ന കാരണത്താല്‍ യു.എ.ഇ ഗുളിക നിരോധിച്ചതിനു പിന്നാലെയാണ് സഊദിയും ഇത് നിരോധിച്ചത്. ഗുണമേന്മാ തകരാറുള്ള മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
ഈ മരുന്ന് ഉപയോഗിക്കുന്നവർ വിദഗ്ധ ഡോക്ടറെ സമീപിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ജൾഫാർ കമ്പനി നിർമിക്കുന്ന ഈ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ സ്ഥാപനങ്ങളോടും വകുപ്പുകളോടും സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. പ്രാദേശിക വിപണിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജസ്പ്രിൻ 81 എം.ജി ഗുളിക പാക്കറ്റ് പിൻവലിക്കുന്നതിന് ജൾഫാർ കമ്പനിക്ക് സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഡോക്ടര്‍മാരുടെ ശുപാര്‍ശ കൂടാതെ സാധാരണക്കാര്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് വാങ്ങി കഴിക്കുന്ന ഗുളികകളിലൊന്നായ ഈ ഗുളിക കഴിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് യു എ ഇ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. ആസ്പിരിന്‍ ഗുളികയായ ജസ്പ്രിന്‍ 81 ആണ് ലബോറട്ടറി പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്ന് യു എ ഇ ആരോഗ്യമന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."