HOME
DETAILS
MAL
കാനോന്‍ നിയമപ്രകാരം നടപടിയെടുക്കണം: കന്യാസ്ത്രീകള്‍
backup
February 23 2020 | 05:02 AM
കോട്ടയം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കന്യാസ്ത്രീകള്‍. സിസ്റ്റര്‍ അനുപമ അടക്കമുള്ള കുറവിലങ്ങാട്ടെ കന്യാസ്ത്രീകളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സഭയില്‍ കൂടുതല്‍പേര്‍ ബിഷപ്പിന്റെ പീഡനത്തിന് ഇരയായതിന് ഉദാഹരണമാണ് പുതിയ ആരോപണമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സംഭവത്തില്‍ മൊഴിനല്‍കാന്‍ കന്യാസ്ത്രീ കാട്ടിയ ധൈര്യത്തില്‍ അഭിമാനിക്കുന്നു.
ഈ സംഭവത്തില്‍ പൊലിസ് കേസെടുക്കണമായിരുന്നു. സഭ കന്യാസ്ത്രീക്ക് ഒപ്പമാണ് നില്‍ക്കേണ്ടത്. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ രണ്ടുവര്‍ഷമായിട്ടും അച്ചടക്ക നടപടിയെടുത്തിട്ടില്ല. ജലന്ധര്‍ രൂപതയുടെ മെത്രാന്‍സ്ഥാനത്തുനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."