HOME
DETAILS
MAL
വിവേചനം തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം: പി.കെ കുഞ്ഞാലിക്കുട്ടി
backup
March 04 2017 | 18:03 PM
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തോടു കാണിക്കുന്നതു സമാനതകളില്ലാത്ത വിവേചനമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിവേചനം തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദൂരദര്ശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിപ്പൂരിലെ റണ്വേയെക്കാള് നീളംകുറഞ്ഞ റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചപ്പോള്‍ കരിപ്പൂരില്‍ നേരത്തെ നിലവിലുള്ളത് പുനഃസ്ഥാപിക്കാതിരിക്കുന്നതു മനഃപൂര്വമാണെന്നതു വ്യക്തമാണെന്നും ഈ അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം ജനപ്രതിനിധികളില്‍നിന്നു ജനങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."