കരിപ്പൂരിനോടുള്ള വിവേചനം: ജനപ്രതിനിധികളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മലപ്പുറം: 'കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചിറകരിയരുത് ' എന്ന ആവശ്യവുമായി മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികള്‍ നടത്തിയ ദൂരദര്ശന് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ആര്യാടന് മുഹമ്മദ്, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സബാഹ് പുല്‍പ്പറ്റ, മുജീബ് കാരക്കുന്ന്, എ.കെ നാസര്‍, സക്കീന പുല്‍പ്പാടന്‍, ഉമ്മര്‍ അറക്കല്‍, വി. സുധാകരന്, കെ.പി ഹാജറുമ്മ, അനിതാ കിഷോര്‍, സലീന ടീച്ചര്‍, സലീം കുരുവമ്പലം, ഒ.ടി ജെയിംസ് സംസാരിച്ചു. മാര്‍ച്ചിന് അഡ്വ. പി.വി മനാഫ്, വെട്ടം ആലിക്കോയ ഹനീഫ പുതുപറമ്പ്, ടി.പി അഷ്റഫലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."