പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എക്ക് ക്ലീന്‍ ചിറ്റ്; ബന്ധു അറസ്റ്റില്‍
ലഖ്നൗ: ലൈംഗികാതിക്രമ കേസില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്ക് പൊലിസ് ക്ലീന്‍ ചിറ്റ് നല്കി. എം.എല്‍. എക്ക് എതിരേ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാല്‍ എം.എല്‍.എയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു.
എം.എല്‍.എ അടക്കം ആറു പേര്‍ക്കെതിരേയായിരുന്നു യുവതി പരാതി നല്‍കിയത്. ഇതില്‍ എം.എല്‍.എ ഒഴികെ അഞ്ചു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 2017ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ യുവതി നല്കിയ പരാതിയിലായിരുന്നു പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
2016ല്‍ ത്രിപാഠിയുടെ ബന്ധുവായ സന്ദീപ് തിവാരി യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണ് പരാതി. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മാസത്തോളം ഒരു ഹോട്ടലില്‍ വച്ച് എം.എല്‍.എ അടക്കമുള്ളവര്‍ പീഡനത്തിരയാക്കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."