വിശദീകരണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് വീണ്ടും നോട്ടിസ്
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള സമരത്തില്‍ പങ്കെടുത്ത മാനന്തവാടി കാരക്കാമല എഫ്.സി കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനോട് അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ മതിയായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സുപ്പീരിയര്‍ ജനറല്‍ നോട്ടിസ് നല്കി.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ അംഗവും ദ്വാരക സേക്രഡ്ഹാര്‍ട്ട് ഹൈസ്കൂള്‍ അധ്യാപികയുമായ ലൂസി കളപ്പുരക്കലിനെതിരേ നേരത്തെ ആരോപിച്ച കുറ്റങ്ങളേക്കാള്‍ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടാണ് കത്തുനല്‍കിയത്.
ജനുവരി ഒന്‍പതിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും 2015ല്‍ പുറപ്പെടുവിച്ച ട്രാന്‍സ്ഫര്‍ അനുസരിച്ചില്ലെന്നും സാമൂഹിക മാധ്യമങ്ങളിലും ടി.വി ചാനലുകളിലും അഭിമുഖങ്ങള്‍ നല്കിയെന്നുമുള്ള കുറ്റങ്ങള്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.
കാനോനിക് നിയമപ്രകാരമുള്ള അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ജീവന് ഭീഷണി ഉണ്ടാകുന്നതുവരെ സഭയില്‍ തുടരുമെന്നും പിന്നീട് വിശദീകരണം നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."