HOME
DETAILS

മോദിയെ വാനോളം പുകഴ്ത്തി സുപ്രിം കോടതി ജഡ്ജി

  
backup
February 23 2020 | 06:02 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ അരുണ്‍ മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ദാര്‍ശനികനാണെന്നും ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
സുപ്രിം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു മിശ്ര. നീതിന്യായ വ്യവസ്ഥയും മാറുന്ന ലോകവും എന്ന വിഷയത്തിലായിരുന്നു കോണ്‍ഫറന്‍സ്.
കാലഹരണപ്പെട്ട 1,500 നിയമങ്ങള്‍ ഇല്ലാതാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും അഭിനന്ദിച്ച അരുണ്‍ മിശ്ര, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ രാജ്യാന്തര സമൂഹത്തിലെ ഉത്തരവാദിത്തമുള്ളതും ഏറ്റവും സൗഹാര്‍ദപരവുമായ അംഗമാണെന്നും പറഞ്ഞു.
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നീതിന്യായ വ്യവസ്ഥയ്ക്കു സുപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാന്യമായ മനുഷ്യ അസ്തിത്വം ഞങ്ങളുടെ പ്രധാന ആശങ്കയാണ്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയ്ക്കു നന്ദി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഈ ജനാധിപത്യം എങ്ങനെ വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വിവാദ കേസ് മുന്‍ഗണന മറികടന്ന് അരുണ്‍ മിശ്രയ്ക്ക് നല്‍കിയെന്നാരോപിച്ചാണ് സുപ്രിംകോടതി ജഡ്ജിമാര്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago