HOME
DETAILS

വിസ്ഡം ജോബ് പോര്‍ട്ടല്‍ തട്ടിയത് കോടികള്‍

  
backup
January 23 2019 | 18:01 PM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a1%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%ac%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d

 

ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് എതിരേ അന്വേഷണം ആരംഭിച്ചു
റിയാദ്: ഹൈദരാബാദ് കേന്ദ്രമായുള്ള വിസ്ഡം ജോബ്‌സ് എന്ന വെബ്‌സൈറ്റ് തൊഴില്‍ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. വിദേശങ്ങളിലും മറ്റുമായി തൊഴിലിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ കബളിപ്പിച്ചു നടത്തിയ തട്ടിപ്പില്‍ നൂറുകണക്കിന് പേര്‍ വഞ്ചിതരായിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒന്‍പത് വര്‍ഷം മുന്‍പ് സ്ഥാപിതമായ ഈ വെബ് പോര്‍ട്ടലില്‍ 30 ദശലക്ഷം രജിസ്റ്റേര്‍ഡ് യൂസര്‍മാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 35,000 കമ്പനികളുമായി തങ്ങള്‍ക്ക് കരാറുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. യുവസംരംഭകര്‍ക്കുള്ള റോള്‍ മോഡലായി വാഴ്ത്തപ്പെട്ട അജയ് കൊല്ലയാണ് കമ്പനിയുടെ സി.ഇ.ഒയും സ്ഥാപകനും. ഇന്ത്യന്‍ ടി.വി ചാനലുകളിലെ സ്ഥിരം സാന്നിധ്യവും പത്രമാധ്യമങ്ങള്‍ വാഴ്ത്തിയ താരവുമായ അജയ് വന്‍ തട്ടിപ്പാണ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ആദ്യ സ്‌കില്‍ അസസ്‌മെന്റ് ജോബ് പോര്‍ട്ടലെന്ന് അവകാശപ്പെട്ടിരുന്ന വിസ്ഡം ജോബ്‌സില്‍ യഥാര്‍ഥത്തില്‍ തട്ടിപ്പാണ് നടന്നിരുന്നതെന്ന നടുക്കുന്ന സത്യമാണ് തെളിഞ്ഞിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തില്‍ തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റില്‍ ഒട്ടുമിക്കതും വ്യാജ വാര്‍ത്തകളാണ്. ഇതില്‍ ലിസ്റ്റ് ചെയ്യുന്ന ജോലികള്‍ വ്യാജമോ മറ്റിടങ്ങളില്‍ നിന്നും പകര്‍ത്തിയവയോ ആണ്. പണമടച്ചു രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി വ്യാജ ഇന്റര്‍വ്യൂ അടക്കമുള്ളവ നടത്തിയും കൂടുതല്‍ പണം തട്ടിയിരുന്നു. തൊഴിലുടമകളോ എച്ച്.ആര്‍ മാനേജര്‍മാരോ ആണെന്ന വ്യാജേന ഹൈദരാബാദിലെ സൈബര്‍ ടവേഴ്‌സിലെ ഓഫിസിലിരുന്ന് കാള്‍ സെന്റര്‍ ഏജന്റുമാരാണ് അഭിമുഖം നടത്തുന്നത്. അഭിമുഖം നടത്തി ജോലി കിട്ടിയതായി അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും അപേക്ഷാ ഫീസെന്ന പേരില്‍ 7,600 രൂപ അയക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുക. പിന്നീടുള്ള ദിവസങ്ങളില്‍ പല പേരുകളില്‍ കൂടുതല്‍ പണം ആവശ്യപ്പെടും. ഗള്‍ഫ് മേഖലയിലെ ചിലരില്‍നിന്ന് 7,500 ദിര്‍ഹത്തിന് തുല്യമായ തുക വരെ തട്ടിയെടുത്തതായി ഇരകള്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കബളിപ്പിക്കപ്പെട്ട കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആഗോള ജോലി തട്ടിപ്പിനെക്കുറിച്ച് ഹൈദരാബാദ് പൊലിസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  31 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  36 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago