HOME
DETAILS

നിരത്തുകൾ കുരുതിക്കളങ്ങൾ ആകുന്നതിനെതിരെ പരിഹാരം കാണണം: നവയുഗം

  
backup
February 23 2020 | 08:02 AM

42756387687656-2

     ദമാം: അപകടങ്ങൾ കാരണംനമ്മുടെ റോഡുകൾ കൊലക്കളങ്ങളായി മാറുന്ന അവസ്ഥ ഭീതിജനകമാണെന്നും നിരത്തുകൾ കുരുതിക്കളങ്ങൾ ആകുന്നതിനെതിരെ പരിഹാരം കാണണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. അമിതവേഗത, ഡ്രൈവർമാരുടെ അശ്രദ്ധ, ട്രാഫിക്ക് നിയമങ്ങൾ പാലിയ്ക്കാതിരിയ്ക്കൽ, ലഹരി ഉപയോഗം, ചില റോഡുകളുടെ മോശം അവസ്ഥ, അധികൃതരുടെ അലംഭാവം തുടങ്ങിയ പല കാരണങ്ങൾ കാരണം ഒട്ടേറെ മനുഷ്യജീവനുകളാണ് നിരത്തുകളിൽ ഇല്ലാതാകുന്നത്. ഒട്ടേറെ കുടുംബങ്ങൾ ഇതിനാൽ വഴിയാധാരമാകുന്നു. ഓരോ വർഷവും രോഗങ്ങൾ വന്നു മരിയ്ക്കുന്നതിനേക്കാളും കൂടുതൽ ആളുകൾ റോഡപകടങ്ങൾ കാരണം മരണമടയുന്നു. അതിലും ഇരട്ടിയിലധികം ആളുകൾ പരിക്ക് പറ്റി ദുരിതത്തിലായി ജീവിയ്ക്കുകായും ചെയ്യുന്ന ഗുരുതരമായ അവസ്ഥയിൽ സർക്കാരിന്റെയും അധികാരികളുടെയും അടിയന്തരശ്രദ്ധ പതിയണമെന്നും ഇതിനെതിരെ ആധുനികവും ശാസ്ത്രീയവുമായ ഒരു ഗതാഗത നയവും, ആസൂത്രണങ്ങളും, നിയമങ്ങളും, ബോധവൽക്കരണവും നടപ്പിലാക്കാൻ സർക്കാരുകൾ ശ്രമിയ്ക്കണമെന്നും നവയുഗം ആവശ്യപ്പെട്ടു.
     തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും, കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരണമടഞ്ഞ ദാരുണ സംഭവത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago