HOME
DETAILS
MAL
കൊടുവായൂരിലെ നൊച്ചൂര്‍ വളവില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിലായില്ല
backup
June 16 2016 | 00:06 AM
കാടുവായൂര്: കൊടുവായൂരിലെ നൊച്ചൂര്‍ വളവില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിലായില്ല. ആഴ്ച്ചയില്‍ പത്തിലധികം വാഹന അപകടങ്ങളും വര്‍ഷത്തില്‍ രണ്ടു മരണങ്ങളുടെ സംഭവിക്കുന്ന നൊച്ചൂര്‍ വളവില്‍ സ്പൂഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന് രണ്ടുവര്ഷത്തിലധികമായിട്ടുള്ള ആവശ്യമാണ് അധികൃതര്‍ നിരസിക്കുന്നത്.
പാലക്കാട്-മീനാക്ഷിപുരം അന്തര്‍ സംസ്ഥാന റോഡിന്റെ നവീകരണം പൂര്ത്തിയായതൊടെയാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചത്.
ഇതിനെതിരേ പ്രദേശവാസികളും വിദ്യാര്‍ഥി കൂട്ടായ്മകളും ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സിഗ്നല്‍ ലൈറ്റുകള്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചെങ്കിലും ഇവയില്‍ പകുതിയും പ്രാവര്‍ത്തികമല്ല. സ്പീഡ് ബ്രേക്കര്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."