ആദിവാസികള്‍ക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
കരുളായി: മൂത്തേടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാംപും കുടുംബശ്രീ സംഗമവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി ക്യാംപ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ വിഭാഗത്തിന് പുറമെ ത്വക്ക് രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, കണ്ണ് പരിശോധന, ജിവിത ശൈലി രോഗ നിര്‍ണയം എന്നിവ ക്യാംപില്‍ ഉ@ായിരുന്നു.
മൂത്തേടം പ്രഥമികാരോഗ്യത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. റഷീന, ഡോ. ജുമാന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ രാജേഷ് തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഇ സൈറാബാനു അധ്യക്ഷനായി. എല്‍.എച്ച്.ഐ റോസമ്മ, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍ സനി ബിജു, എന്‍.പി മജീദ്, ഉഷാ സച്ചിന്ദാന്ദന്, മുജീബ് കോയ, ടി അനീഷ്, ഷൈല രാജന്, ജാസ്മിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."