HOME
DETAILS
MAL
സഊദിയിൽ അനധികൃത താമസക്കാരെ കടത്തുന്നതിനിടെ കാറുകൾ കൂട്ടിയിടിച്ചു 11 പേർ മരിച്ചു
backup
February 23 2020 | 09:02 AM
റിയാദ്: സഊദിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനൊന്നു പേർ മരിച്ചു. അഫ്‌ലാജിനു സമീപം മരുഭൂമിയിലാണ് കാറുകൾ കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന കാറുകളിൽ ഒന്ന് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഏഴു പേർ എത്യോപ്യക്കാരും മൂന്ന് വനിതകളും ഒരാൾ സ്വദേശി കാർ ഡ്രൈവറുമാണ്. കാർ ഡ്രൈവർ ഒഴികെയുള്ളവർ അനധികൃത താമസക്കാരും ഇഖാമ, തൊഴിൽ നിയമലംഘകരുമാണ്.
അർധരാത്രിക്കു ശേഷം മരുഭൂപ്രദേശത്തു വെച്ചാണ് തങ്ങളുടെ കാർ അപകടത്തിൽ പെട്ടതെന്നും ഈ സമയത്ത് ഉറക്കത്തിലായിരുന്ന താൻ നേരം വെളുത്ത ശേഷം പ്രദേശത്ത് പതിനൊന്നു പേർ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും അവശേഷിക്കുന്നവർക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട എത്യോപ്യൻ യുവാവ് അലി മുഹമ്മദ് പറഞ്ഞു. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ അഫ്‌ലാജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."