HOME
DETAILS
MAL
ജി 20 സാമ്പത്തിക സമ്മേളനം: നിർമ്മല സീതാരാമൻ സഊദിയിൽ
backup
February 23 2020 | 09:02 AM
റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം ഇന്ന് റിയാദിൽ. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിയാദിലെത്തി. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും അതത് രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാരും റിയാദിലെത്തിയിട്ടുണ്ട്.
റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിൽ ഇന്നലെ ഉച്ചക്ക് സിംപോസിയത്തോടെ പരിപാടികൾക്ക് തുടക്കമായിടുണ്ട്. ‘ഇൻറർനാഷനൽ ടാക്സേഷൻ’ എന്ന വിഷയം രണ്ട് സെഷനുകളിലായി നടന്ന സിമ്പോസിയത്തിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനും പങ്കെടുത്തു. സാമ്പത്തിക സമ്മേളനം റിട്സ് കാൾട്ടൻ ഹോട്ടലിൽ ഞായാറാഴ്ച രാവിലെ തുടങ്ങും. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആൻ അധ്യക്ഷത വഹിക്കും. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതാണ് സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നും സഊദി കേന്ദ്ര ബാങ്കായ സഊദി മോണിറ്ററിങ് അതോറിറ്റി ഗവർണർ അഹമ്മദ് അല്‍ഖലീഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."