നരോദപാട്യ കൂട്ടക്കൊല: നാലു പ്രതികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ നരോദപാട്യ-നരോദഗാം കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലുപേര്‍ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
ഉമേഷ്ഭായ് ഭര്‍വാദ്, രാജ്കുമാര്, പദ്മേന്ദ്ര സിന്‍ഹ്, ഹര്‍ഷദ് ഗോവിന്ദ് ഛാര പര്‍മാര്‍ എന്നിവര്‍ക്കാണ് ജഡ്ജിമാരായ എ.എം ഖാന്‍വില്‍കറും അജയ് രസ്തൊഗിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ജാമ്യം നല്‍കിയത്. ഇവരുള്‍പ്പെടെ 12 പേരെ വിചാരണക്കോടതി കഴിഞ്ഞ ഏപ്രിലില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.
കേസില്‍ വിചരാണക്കോടതി ശിക്ഷിച്ച ഗുജറാത്തിലെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മായാകൊട്നാനിയടക്കമുള്ള 17 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. ഇവരെ കുറ്റക്കാരെന്നു വിധിച്ചുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പുനര്വാദത്തിനു സാധ്യതയുള്ളതാണെന്നും ഇവര്‍ നല്കിയ അപ്പീലില്‍ തീരുമാനം ഉണ്ടാകാന്‍ ഇനിയും സമയം എടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഇവര്‍ക്കു ജാമ്യം നല്‍കിയത്.
രാജ്കുമാര്, പദ്മേന്ദ്ര സിന്‍ഹ്, ഹര്‍ഷദ് ഗോവിന്ദ് എന്നിവരെ ശിക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ സുപ്രിംകോടതി സംശയവും പ്രകടിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് നരോദ കൂട്ടക്കൊല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."