HOME
DETAILS

ചീഫ് ജസ്റ്റിസിന്റെ നടപടി നിരാശപ്പെടുത്തിയെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍

  
backup
January 23 2019 | 19:01 PM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf

 


ന്യൂഡല്‍ഹി: കൊളീജിയം തീരുമാനം പരസ്യമാക്കാതെ മൂടിവച്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നടപടി നിരാശപ്പെടുത്തിയെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍. ഇന്നലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് രാജേന്ദ്രമേനോന്‍, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് പ്രദീപ് നന്ദര്‍ജോഗ് എന്നിവരെ സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തിയുള്ള തീരുമാനം സുപ്രിംകോടതി വെബ്‌സൈറ്റില്‍ പരസ്യമാക്കാതിരുന്ന നടപടിയെയാണ് ലോക്കൂര്‍ വിമര്‍ശിച്ചത്. കൊളീജിയം സംവിധാനം പരാജയമാണെന്ന് അഭിപ്രായമില്ല. പക്ഷേ ചില അനിവാര്യ തിരുത്തലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര തന്നിഷ്ടം ചെയ്യുന്നുവെന്നാരോപിച്ച് കോടതി നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം വിളിച്ച രഞ്ജന്‍ ഗൊഗോയി അടക്കമുള്ള നാലുജഡ്ജിമാരില്‍ ഒരാളായിരുന്നു മദന്‍ ബി. ലോക്കൂര്‍. അന്നത്തെ കോടതിയുടെ രീതിയില്‍ നിന്ന് യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ജെ. ചെലമേശ്വറും അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ചീഫ്ജസ്റ്റിസിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. അന്നത്തെ വാര്‍ത്താസമ്മേളനം കൊണ്ട് എന്തെങ്കിലും നേടിയോയെന്ന് അദ്ദേഹം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago