HOME
DETAILS

പൊതുനിരത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നു ; നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയില്ല

  
backup
June 16 2016 | 00:06 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8

ഒലവക്കോട്: ജില്ലയില്‍ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് റോഡരികിലിട്ട് കത്തിച്ച്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതു ഹൈക്കോടതി നിരോധിച്ചതോടെ ഇത്തരം വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
      നിലവില്‍ ജില്ലയില്‍ ഒരിടത്തും ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാനോ സംസ്‌കരിച്ചു പു:നരുപയോഗിക്കാനോ സംവിധാനങ്ങളില്ല. മാലിന്യങ്ങളെല്ലാം കൂട്ടിയിട്ടു കത്തിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്നത്. നഗരസഭകള്‍ നിശ്ചിത മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു നിരോധാനം ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ല.
      പാലക്കാട് നഗരസഭാ പരിധിയില്‍ ജൂലൈ ഒന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ചിറ്റൂര്‍ നഗരസഭയില്‍ മുന്‍പുതന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
      പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനു ജില്ലയില്‍ ഫലപ്രദമായ സംവിധാനങ്ങളില്ല. പാലക്കാട് നഗരസഭ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനു നടപടി തുടങ്ങിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. കഴുകി ഉണക്കിയ പാല്‍ കവറുകളടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ സംഭരിച്ചു നല്‍കിയാല്‍ ഏറ്റെടുക്കാമെന്ന് ക്ലീന്‍ കേരള കമ്പനി അറിയിച്ചിരുന്നു.
          ഇതനുസരിച്ച് പാലക്കാട് നഗരസഭ തുടക്കത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്കു നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികള്‍ മന്ദഗതിയിലായി. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഇവ പൊതുനിരത്തുകളിലിട്ട് കത്തിക്കുന്നത് ഒഴിവാക്കാനാകും. വര്‍ക്‌ഷോപ്പുകളില്‍ നിന്നുള്ള ടയര്‍ അടക്കമുള്ള റബര്‍ മാലിന്യങ്ങളും റോഡരികിലിട്ടു കത്തിച്ചു കളയുകയാണ്.
       ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ തദ്ദേശസ്ഥാപനങ്ങളും പൊലിസും ഇടപെടണമെന്നാണു പുതിയ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകുടവും തദ്ദേശസ്ഥാപനങ്ങളും ശുചിത്വമിഷനും സഹകരിച്ച് മാലിന്യങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ജില്ലാ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭാ ജീവനക്കാര്‍ കത്തിച്ചാല്‍ നടപടിയെടുക്കേണ്ടത് പൊലിസാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago