കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി "മലപ്പുറം ഒരുമ വിന്റർ ക്യാമ്പ് 2020" ശ്രദ്ധേയമായി
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതിയായ തസ്കീൻ 20-21 പ്രകാരം ബഹ്റൈനിലെ സാക്കിർ ട്രീ ഓഫ് ലൈഫിന് സമീപം ടെന്റിൽ സംഘടിപ്പിച്ച മലപ്പുറം ഒരുമ വിന്റർ ക്യാമ്പ് 2020 ശ്രദ്ധേയമായി.
നിരവധി kmcc പ്രവർത്തകരും, കുടുംബങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വൈവിധ്യമാർന്ന കലാ കായിക മത്സരങ്ങള്‍ക്കൊള്ളിച്ച പരിപാടികളില്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികളും പങ്കെടത്തു.
പുതുതായി നിലവിൽ വന്ന kmcc ബഹ്റൈൻ സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും നടന്നു. മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, ടിപി മുഹമ്മദലി സാഹിബിനുള്ള യാത്രയപ്പിനും സംഗമം സാക്ഷിയായി.
നാട്ടില്‍ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യം ഉയർത്തി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിക്കൊണ്ടിരിക്കുന്ന ഷാഹീൻ ബാഗ് സ്ക്വയറിന് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
സംഗമത്തോടനുബന്ധിച്ച് പാടും കൂട്ടുകാരുടെ സംഗീത വിരുന്ന് , വടം വലി , ഷൂട്ട് ഔട്ട് തുടങ്ങിയ മത്സരങ്ങളും , വനിതകൾക്കും കുട്ടികൾക്കുമായി വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ സാഹിബ് മുണ്ടേരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെഎംസിസിയുടെ പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ സാഹിബ്,സംസ്ഥാന സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്കൽ ,ടിപി മുഹമ്മദ്അലി സാഹിബ് എന്നിവർ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം ,സെക്രട്ടറിമാരായ എ പി ഫൈസൽ സാഹിബ്,എം എ റഹ്‌മാൻ സാഹിബ്,സെക്രെട്ടറിയേറ്റ് മെമ്പർ മൊയ്‌ദീൻ കുട്ടി സാഹിബ് എന്നിവരും സന്നിഹിതരായിരുന്നു.
കമ്മിറ്റിട്രഷറർ ഇഖ്‌ബാൽ സാഹിബ് താനൂർ,വൈസ് പ്രസിഡണ്ടുമാരായ ഷാഫി കോട്ടക്കൽ,അലി അക്ബർ ,സെക്രട്ടറിമ്മാരായ റിയാസ് ഒമാനൂർ,നൗഷാദ് മുനീർ,റിയാസ് വി കെ എന്നിവര്‍ നേതൃത്വം നല്‍കി. ലേഡീസ് വിഭാഗം ഭാരവാഹികള്‍ സ്ത്രീകളെ നിയന്ത്രിച്ചു,
ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."