ആധാരം സ്വയം എഴുതാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്തു
പാലക്കോട്: വസ്തുവകകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
ആധാരമെഴുത്തുകാര്‍ക്കും രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്കും മാത്രം ആധാരം എഴുതുന്നതിനുള്ള ലൈസന്‍സ് നല്‍കിയതുമൂലം ഈ മേഖലയില്‍ അഴിമതിയുടെ അഴിഞ്ഞാട്ടം പ്രബലമായി നടന്നതായി യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിച്ച യഥാര്‍ത്ഥ ഫീസിന്റെ ഇരട്ടിയിലധികം സംഖ്യയാണ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് ആധാരമെഴുത്തുകാരില്‍ പലരും ഇതുവരെ വാങ്ങിയിരുന്നത്.
ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളവര്‍ ചോദിച്ചാല്‍പോലും രജിസ്ട്രാര്‍ തൊട്ട് പല ജീവനക്കാര്‍ക്കും നല്ലൊരു സംഖ്യ നല്‍കിയാലേ ആധാരം രജിസ്റ്റര്‍ ചെയ്ത് സമയത്തിന് ലഭിക്കൂ എന്ന് പറഞ്ഞ് അഴിമതിക്കാരായിട്ടാണ് ആധാരമെഴുത്തുകാരില്‍ പലരും പ്രവര്‍ത്തിച്ചിരുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
അഴിമതി നിര്‍മ്മാര്‍ജ്ജന ത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച നടപടി പൂര്‍ത്തീകരിച്ച് ഉത്തരവിറക്കിയ എല്‍.ഡി.എഫ്. സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു. മാധ്യമങ്ങള്‍ക്കു നേരെയുള്ള കൈയേറ്റത്തെ യോഗം ശക്തമായി അപലപിച്ചു.
ജില്ലാ പ്രസിഡന്റ് എ.കെ.സുല്‍ത്താന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി സി.കെ.വിനോദ്കുമാര്‍ തൃത്താല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.അഖിലേഷ് കുമാര്‍, എം.അബ്ദുള്‍ ഗഫൂര്‍ മണ്ണാര്‍ക്കാട്, എം.രാധാകൃഷ്ണന്‍, കെ.രാമകൃഷ്ണന്‍, പി.എസ്.ഗോപി, എസ്.ശശീന്ദ്രന്‍, ടി.ആര്‍.കണ്ണന്‍, ടി.ടി.ഹുസൈന്‍ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."