നെല്ലായയില്‍ ഇന്ന് സമാധാന സദസ്സ് ജില്ലയില്‍ സമാധാനം നിലനിര്‍ത്തണം: മുസ്‌ലിംലീഗ്
പാലക്കാട്: ജില്ലയില്‍ ജനങ്ങള്‍ക്ക് സൈ്വരജീവിതവും സമാധാനവും ഉറപ്പുവരുത്താന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടിയന്തിരമായി സമാധാനയോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കമ്മിറ്റി തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീമും ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ലയും ആവശ്യപ്പെട്ടു.
ജില്ലയില്‍ പലയിടത്തും കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മും പരസ്പരം അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് തികച്ചും അപലപനീയമാണ്. കഴിഞ്ഞദിവസം നെല്ലായയിലും ഒറ്റപ്പാലം കോടതിവളപ്പിലുമുണ്ടായ അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. മൂന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസുകാര്‍ നടത്തിയ ആക്രമണം രാഷ്ട്രീയകേരളത്തിന് ഞെട്ടലുളവാക്കുന്നതും അപമാനകരവുമാണ്. ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവരാണ് ജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അക്രമിക്കുന്നത് എന്നത് വിരോധാഭാസമാണെന്ന് ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."