HOME
DETAILS

സര്‍ക്കാരിന്റെ കരുണകാത്ത് എല്‍.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്‌സ്

  
backup
June 16 2016 | 00:06 AM

25497-2

ആനക്കര: എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കാരുണ്യം പ്രതീക്ഷിച്ച് സംസ്ഥാനത്തുടനീളം ആയിരത്തിലധികം പി.എസ.് സി റാങ്ക് ഹോള്‍ഡേഴ്‌സ്.
      രണ്ട് വര്‍ഷത്തിലധികമായി സംസ്ഥാന തലത്തില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങളൊന്നും നടന്നിരുന്നില്ല. 2014 മാര്‍ച്ചു മാസത്തിലാണ് അവസാനമായി നിയമനം നടന്നത്. അധ്യാപക തസ്തിക നിര്‍ണ്ണയം വൈകിയതുമൂലമായിരുന്നു ഇത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വരുകയും  അധ്യാപക തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തു തുടങ്ങി. പക്ഷേ എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റുകളുടെ കാലാവധി സംസ്ഥാന തലത്തില്‍ ജൂണ്‍ 30നു നാലേകാല്‍ വര്‍ഷം പൂര്‍ത്തിയാവുകയാണ്.
        അതോടെ സര്‍ക്കാര്‍ ജോലിയെന്ന നൂറുകണക്കിനു യൂവാക്കളുടെ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷമോ , പുതിയ റാങ്ക് ലിസ്റ്റു വരുന്നതു വരേയോ ആണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നാലേകാല്‍ വര്‍ഷം മാത്രമാണ് എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. അതുകൊണ്ട് ജൂണ്‍ 30ന് വിവിധ ജില്ലകളിലെല ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.
        മൂന്നു മാസം കൂടി കാലാവധി നീട്ടി നല്‍കിയാല്‍ ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തു വരുന്ന മുറക്കു ആയിരത്തോളം പേര്‍ക്കെങ്കിലും നിയമനം ലഭിക്കും. അധ്യാപക വിദ്യാര്‍ഥി അനുപാതം പുതുക്കി നിശ്ചയിച്ചതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ നൂറുകണക്കിനു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നു. 2012 ല്‍ നിലവില്‍ വന്ന എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റുകളില്‍ വിവിധ ജില്ലകളിലായി 15000 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 ശതമാനം പേര്‍ക്കു പോലും നിയമനം ലഭിച്ചില്ല. അതുകൊണ്ടു തന്നെ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഇവര്‍.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  12 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  40 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  43 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago