എസ്.എഫ്.ഐയുടെ സംസ്ഥാനതല അംഗത്വ ക്യാംപയിന് തുടക്കം
കുന്നംകുളം: എസ്.എഫ്.ഐയുടെ സംസ്ഥാന തല അംഗത്വ ക്യാംപയിന് തുടക്കമായി. കുന്നംകുളം ലിവ ടവ്വറില്‍ സംസ്ഥാന സെക്രട്ടറി എം.വിജിന് ഭിന്ന ലിംഗത്തില്‍പ്പെട്ട ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെവി നന്ദനക്ക് അംഗത്വം നല്കി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.പി ശരത്പ്രസാദ് അധ്യക്ഷനായി. ഇതാദ്യമായാണ് മൂന്നാം ലിംഗക്കാര്ക്കാരെ ഉള്‍പ്പെടുത്തി അംഗത്വ വിതരണത്തിന് തുടക്കം കുറിക്കുന്നത്. ജാതിവര്‍ഗ വര്ണലിംഗ വിത്യാസമില്ലാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുകയാണ് എസ്.എഫ്.ഐ ലക്ഷ്യമിടുന്നത്. ഒരു വിദ്യാര്ഥിയാണെങ്കില്പോലും പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് നമ്മുടെ നയം.
ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് വിജിന് പറഞ്ഞു. ജൂനിയര്‍ വിഭാഗക്കാര്‍ക്കുവേണ്ടി കുന്നംകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.പി വിഷ്ണു അംഗത്വം ഏറ്റുവാങ്ങി. ഭിന്നലിംഗത്തില്‍പ്പെട്ട പൊതുപ്രവര്‍ത്തക ശീതള്‍ ശ്യാം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
സ്വന്തം ഇടത്താവളം തേടിയുള്ള യാത്രക്കിടെയുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് അവര്‍ പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ വാസു, കെ.സച്ചിന്, മനു പുതിയ മഠം, സംഗീത്, ആര്യ ജിനദേവന്, കെ.എസ് ഷിബിന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റോസല്‍രാജ് സ്വാഗതവും, ഏരിയാ സെക്രട്ടറി പി.കെ ഷിഹാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."