നാഷനല്‍ ആയുഷ് മിഷന്: വിദ്യാലയ ആരോഗ്യ പദ്ധതിക്ക് തുടക്കം
കല്‍പ്പറ്റ: നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിദ്യാലയാരോഗ്യ പദ്ധതിക്ക് തുടക്കമായി. കോട്ടനാട് യു.പി സ്കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. സീനത്ത് അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിട്ടുള്ള ആരോഗ്യ കലണ്ടര്‍ നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുഗേഷ് കുമാര്‍ പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീത എ. പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഇല്യാസ്, വാര്‍ഡ് മെംബര്‍ പ്രതീജ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഡോ. രാജ്മോഹന്‍, സ്റ്റാഫ് സെക്രട്ടറി കെ. പ്രവീണ്‍, ജില്ലാ മെഡിക്കല്‍ ഓഫിസ് സീനിയര്‍ സൂപ്രണ്ട് സി. രജനി, പദ്ധതി കണ്‍വീനര്‍ ഡോ. വി.പി ആരിഫ സംസാരിച്ചു.
ആഹാരം തന്നെ ഔഷധം എന്ന വിഷയത്തില്‍ ഡോ. കെ ഷബീല്‍ ഇബ്രാഹിം ക്ലാസെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്ന സ്വസ്ഥവൃത്തം, ആഹാരവിധികള്‍, വിളര്ച്ചാരോഗനിര്ണയം എന്നിവയെ ക്കുറിച്ചുളള പഠനക്ലാസുകളും പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കായുളള പരിശീലന ക്ലാസുകളും യോഗ ക്ലാസുകളും ഔഷധസസ്യ പരിചയവിതരണവും പദ്ധതിയുടെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."