പഠനയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു
ഇരിട്ടി: ഉളിയില്‍ മജ്‌ലിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ നിന്നു പഠനയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 44 പേര്‍ക്ക് പരുക്ക്. പരുക്കേറ്റ റജുല(13), റിഫ(12), നസ്‌ല(15), ഷഹര്‍ബാന്‍(12), അധ്യാപിക റഹീന എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ടി.കെ ജിസ്മിയ(15), നദ(13), ആയിഷ സന(14), ഫര്‍ഷാന(15), കാവ്യ(15), ശിവഗംഗ(15), ഫാത്തിമത്തു നഹ്‌ല(15), അമീറ നൂറി(15), നിഹാല(15), റംഷാന(21), തമന്ന(14), നഹ ഫാത്തിമ(14), വിസ്മയ(12), ഹിദ ഫാത്തിമ(12), ഷറിന്‍ ഷഹര്‍ബാന്‍(14), അനുശ്രീ(24), ഹസീന, രശ്മി((35), ലീല(42), ഗീത(45) എന്നിവര്‍ക്ക് വീരാജ്‌പേട്ട ആശുപത്രിയിലും ഇരിട്ടി ആശുപത്രിയിലും ചികിത്സ നല്‍കി.
200ഓളം വിദ്യാര്‍ഥികളുമായി ഇന്നലെ രാവിലെയാണ് മൂന്ന് ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകയിലെ കുശാല്‍നഗറിലേക്ക് യാത്ര പുറപ്പെട്ടത്.
വീരാജ്‌പേട്ടക്ക് സമീപം പെരുമ്പാടി ചെക്ക്‌പോസ്റ്റിനടുത്ത് ഇതേ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച മറ്റൊരു ടൂറിസ്റ്റ് ബസ് മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
ബസില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 60ഓളം പേര്‍ ഉണ്ടായിരുന്നു.
മുന്നിലെത്താന്‍ ഡ്രൈവര്‍മാര്‍ കാണിച്ച അമിതാവേശവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചെരിഞ്ഞ ബസില്‍ നിന്നു കുട്ടികള്‍ പുറത്തേക്ക് തെറിച്ചുപോകാത്തത് അപകടത്തിന്റെ ഭീകരത കുറച്ചു.
ബസിന്റെ ചില്ലുകള്‍ പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."