കലാശപോരാട്ടം ഇന്ന് ഇന്‍വിറ്റേഷന്‍ വോളി
പയ്യന്നൂര്‍: ടി ഗോവിന്ദന്‍ ട്രോഫിക്കായുള്ള ഓള്‍ ഇന്ത്യാ ഇന്‍വിറ്റേഷന്‍ വോളിയില്‍ ഇന്ന് കലാശ പോരാട്ടം. പുരുഷ വിഭാഗം ഫൈനലില്‍ ഒ.എന്‍.ജി.സി ഡെറാഡൂണും ബി.പി.സി.എല്‍ കൊച്ചിയുമായി ഏറ്റുമുട്ടും. വനിതാ വിഭാഗത്തില്‍ കേരളാ പൊലിസ് കെ.എസ്.ഇ.ബി തിരുവനന്തപുരത്തിനെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഒ.എന്‍.ജി.സി ഇന്ത്യന്‍ ഇന്‍കം ടാക്‌സിനെയും(സ്‌കോര്‍ 23-25, 25-23, 25-18, 25-19), രണ്ടാം സെമിയില്‍ ബി.പി.സി.എല്‍ ഇന്ത്യന്‍ റെയില്‍വെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കും പരാജയപ്പെടുത്തി. (സ്‌കോര്‍ 25-21, 23-25, 25-23, 25-23).
അന്തര്‍ദേശീയ താരങ്ങള്‍ അണിനിരന്ന ഒ.എന്‍.ജി.സിക്കെതിരെ ശക്തമായ കടന്നാക്രമണമാണ് ഇന്ത്യന്‍ ഇന്‍കം ടാക്‌സ് ആദ്യ സെറ്റില്‍ നടത്തിയത്. തുടര്‍ച്ചയായി മൂന്ന് പോയന്റ് നേടി ഒ.എന്‍.ജി.സി കളി തുടങ്ങിയെങ്കിലും ഇന്‍കംടാക്‌സ് പതിയെ തിരികെ വന്നു. സീനിയര്‍ ഇന്ത്യന്‍ താരം അനൂപ് ഡി കോസ്റ്റ യുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്‍കം ടാക്‌സിന് തുണയായത്. വിലപെട്ട 12 പോയന്റാണ് ആദ്യ സെറ്റില്‍ ഡി കോസ്റ്റ നേടിയത്. മുന്‍പിന്‍ കോര്‍ട്ടുകളില്‍ നിന്ന് ഡി കോസ്റ്റ തൊടുത്ത സ്മാഷുകള്‍ക്ക് ഒ.എന്‍.ജി.സിയുടെ മറുപടിയുണ്ടായില്ല.
ഒ.എന്‍.ജി.സി താരങ്ങള്‍ ഫോമിലെത്താന്‍ വൈകിയതും ഇന്‍കം ടാക്‌സിന് തുണയായി. രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി അഞ്ച് പോയിന്റ് നേടി ഒ.എന്‍.ജി.സി ആരംഭിച്ചു. ആധിപത്യം പകുതി വരെ തുടര്‍ന്നെങ്കിലും 15 മുതല്‍ ഇന്‍കം ടാക്‌സ് തുല്യത നേടി.
ഒടുവില്‍ 23-23 വരെ നീണ്ടു. 25-23ന് രണ്ടാം സെറ്റ് ഒ.എന്‍.ജി.സി നേടി. മൂന്നും നാലും സെറ്റ് ഒ.എന്‍.ജി.സി ഏകപക്ഷീയമായി അവസാനിപ്പിച്ചു. സികോ സിറയെ സുബറാവുവും രതീഷും നവജിത്തും ചേര്‍ന്ന് പ്രതിരോധിച്ചതോടെ ഒ.എന്‍.ജി.സിക്ക് നേട്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."